വയനാട് ജില്ലയിൽ പ്രളയം, ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് സഹായഹസ്തവുമായി പാലക്കാട് ക്ഷീരവികസന വകുപ്പും. ഡെപ്യൂട്ടി ഡയറക്ടർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ ക്ഷീര സംഘങ്ങൾ, ക്ഷീര കർഷകർ ചേർന്ന് നൽകിയ 753 ചാക്ക് കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റ നൽകി. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ വെച്ച് ബഹു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പൊതുമരാമത്ത് മന്ത്രി ശ മുഹമ്മദ് റിയാസ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ കാലിത്തീറ്റ അയക്കുന്ന ലോറികൾ ഫ്ലാഗ് ഓഫ് ചെയ്തു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15