പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ല; വലിച്ചെറിഞ്ഞ ബാഗിൽ 12.5 കിലോ കഞ്ചാവ്: കോവളത്ത് ദമ്പതികൾ അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ വെട്ടിച്ച്‌ കടക്കാൻശ്രമിച്ച ദമ്ബതിമാരില്‍നിന്ന് പോലീസ് പിടിച്ചെടുത്തത് പന്ത്രണ്ടര കിലോ കഞ്ചാവ്. സംഭവത്തില്‍ മുട്ടത്തറയിലെ പെട്രോള്‍ പമ്ബിന് എതിർവശത്തുളള തരംഗിണി നഗറില്‍ വാടകയ്ക്കു താമസിക്കുന്ന ഉണ്ണിക്കൃഷ്ണൻ(39), ഇയാളുടെ ഭാര്യ അശ്വതി(35) എന്നിവരെ കോവളം പോലീസ് അറസ്റ്റുചെയ്തു. വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചപ്പോള്‍ ഇവർ സ്കൂട്ടർ നിർത്താതെ പോകുകയായിരുന്നു.

സംശയത്തെ തുടർന്ന് പിടികൂടിയപ്പോഴാണ് ഇവരുടെ പക്കല്‍നിന്ന് പന്ത്രണ്ടര കിലോ കഞ്ചാവ് നിറച്ച ബാഗ് കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ എട്ടോടെ കോവളം ജങ്ഷനില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്കൂട്ടറില്‍ കടന്നുപോയ ഇവരെ പോലീസ് കൈകാണിച്ചിരുന്നു. നിർത്താതെ പോയവർ ആഴാകുളം വഴി കോവളം ലൈറ്റ് ഹൗസ് റോഡിലേക്ക് തിരിഞ്ഞു. പോലീസ് പുറകെ വരുന്നതുകണ്ട് കൈയിലുണ്ടായിരുന്ന ബാഗ് റോഡിന് സമീപത്ത് വലിച്ചെറിഞ്ഞു. തുടർന്ന് സ്കൂട്ടറും ഉപേക്ഷിച്ച്‌ കടല്‍ത്തീരത്തേക്ക് ഓടി രക്ഷപ്പെട്ടു. എന്നാല്‍, പിൻതുടർന്ന പോലീസ് സംഘം രണ്ടുപേരെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂട്ടറും ബാഗിലെ കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ ഒഡീഷയില്‍നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. ഒഡീഷയില്‍ നിന്ന് തീവണ്ടിമാർഗം നാഗർകോവിലിലും അവിടെനിന്ന് ബസില്‍ കളിയിക്കാവിളയിലുമെത്തി. ഇത് സംബന്ധിച്ച്‌ നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോവളം ജങ്ഷനില്‍ വനിതാപോലീസ് ഉള്‍പ്പെട്ട സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്ത് എത്തിയ ഇവരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കൈകാണിച്ചുവെങ്കിലും നിർത്താതെ പോവുകയായിരുന്നു.

ഉണ്ണിക്കൃഷ്ണനെ 125 കിലോയോളം കഞ്ചാവുമായി നേരത്തെ പിടികൂടിയിട്ടുണ്ട്. നഗരമടക്കമുളള സ്ഥലങ്ങളില്‍ കഞ്ചാവ് മൊത്തം വിതരണം നടത്തുന്നയാളാണെന്നും കോവളം പോലീസ് പറഞ്ഞു. എസ്.എച്ച്‌. ഒ. വി. ജയപ്രകാശ്, എസ്.ഐ. സുരേഷ് കുമാർ, ഗ്രേഡ് എസ്.ഐ.നസീർ, സീനിയർ സി.പി.ഒ ബിജു ജോണ്‍, സി.പി.ഒ റാണി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്

എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ

ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.