ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ചീങ്ങേരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലോക് ഷാനെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരം അലോക് ഷാന് നല്‍കി. എ.ഡി.എം കെ.അജീഷ്, ഡെപ്യൂട്ടി കലക്ടര്‍ എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ദേശീയ തലത്തില്‍ 204,631 മത്സരാര്‍ത്ഥികളാണ് ബഹിരാകാശത്ത് നിന്നുള്ള ഭൂമിയിലെ കാഴ്ച എന്ന വിഷയത്തില്‍ നടന്ന ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തത്. ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും ചിത്രകലയില്‍ സ്വയം നടത്തിയ പരീക്ഷണങ്ങളാണ് ചെറു പ്രായത്തില്‍ തന്നെ ദേശീയതലത്തിലുള്ള ബഹുമതിക്ക് അലോക് ഷാനെ അര്‍ഹനാക്കിയത്. കാരാപ്പുഴ ഇരിശേരി തോട്ടത്തില്‍ കെ.പി. ഷാജുവിന്റെയും മീനങ്ങാടി ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയായ അനില ഷാജുവിന്റെയും മകനാണ്. അഭിനന്ദ ഷാജുവാണ് സഹോദരി.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







