നൗ​ഫ​ലി​ന് കൈ​ത്താ​ങ്ങു​മാ​യി പ്ര​വാ​സി​ക​ൾ; നൗ​ഫ​ലി​നെ പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ക്കു​മെ​ന്ന് കെ.​എം.​സി.​സി

മ​സ്ക​ത്ത്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കു​ടും​ബ​ത്തി​ലെ 11 അം​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​മാ​നി​ലെ ജാ​ലാ​ൻ ബ​നീ ബു​ആ​ലി​യി​ൽ പ്ര​വാ​സം ജീ​വി​തം ന​യി​ക്കു​ന്ന മു​ണ്ട​ക്കൈ സ്വ​ദേ​ശി ക​ള​ത്തി​ങ്ക​ൽ നൗ​ഫ​ലി​ന് കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ. ഇ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ഒ​മാ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും ഒ​രേ​മ​ന​സ്സോ​ടെ മു​ന്നോ​ട്ട് വ​രുക​യാ​ണ്. സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി പ​ല​രും വ​രു​ന്നു​ണ്ടെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത് മ​സ്ക​ത്ത് കെ.​എം.​സി.​സി​യാ​ണ്.

ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട നൗ​ഫ​ലി​നെ പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ക്കു​മെ​ന്ന് കെ.​എം.​സി.​സി മ​സ്ക​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഈ​സ് അ​ഹ​മ​ദ് ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. നൗ​ഫ​ലി​ന് താ​മ​സി​ക്കാ​നാ​വ​ശ്യ​മാ​യ വീ​ട്, ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ വീ​ടി​ന് സ്ഥ​ലം, നാ​ട്ടി​ൽ ത​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ ഉ​പ​ജീ​വ​ന മാ​ർ​ഗം, മ​റ്റ് സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​വ​യെ​ല്ലാം മ​സ്ക​ത്ത് കെ.​എം.​സി.​സി ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നൗ​ഫ​ലി​ന് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ഒ​രു തു​ക ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നൗ​ഫ​ർ ആ​കെ ത​ക​ർ​ന്നി​രി​ക്ക​യാ​ണെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ പ​റ​യാ​നോ പ്ര​തി​ക​രി​ക്കാ​നോ​യു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ല​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ച ശേ​ഷം ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും എ​ത്തി​ക്കു​മെ​ന്ന് റ​ഈ​സ് അ​ഹ​മ​ദ് പ​റ​ഞ്ഞു. നൗ​ഫ​ലി​ന് സ​ഹാ​യ​വു​മാ​യി മ​റ്റു നി​ര​വ​ധി വ്യ​ക്തി​ക​ളും രം​ഗ​ത്തു​ണ്ട്. ആ​വ‍ശ്യ​മാ​യ​തെ​ല്ലാം ന​ൽ​കു​മെ​ന്നാ​ണ് മ​റ്റു പ്ര​വാ​സി സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും പ്ര​തി​ക​രി​ച്ച​ത്.

അ​തി​നി​ടെ ജാ​ലാ​ൻ ബ​നീ ബു​ആ​ലി​യി​ൽ നൗ​ഫ​ലി​നോ​ടൊ​പ്പം ആ​റു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ക​യും താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ഹം​സ​ക്ക നൗ​ഫ​ലു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. നൗ​ഫ​ൽ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ത​ന്നെ​യാ​ണെ​ന്നും ര​ണ്ടു ദി​വ​സം​കൊ​ണ്ട് വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ദു​ര​ന്ത​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ പെ​ങ്ങ​ൾ​ക്കും മൂ​ത്ത പെ​ങ്ങ​ൾ​ക്കും വാ​ട​ക വീ​ട് ല​ഭി​ച്ചി​ട്ടു​ണ്ട്. ത​ൽ​ക്കാ​ലം നൗ​ഫ​ൽ അ​വ​രോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ക അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹം​സ​ക്ക ന​ട​ത്തു​ന്ന കാ​റ്റ​റി​ങ് ക​മ്പ​നി​യി​ലാ​ണ് നൗ​ഫ​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. പൊ​തു​വെ ശാ​ന്ത പ്ര​കൃ​ത​നും കു​റ​ച്ച് മാ​ത്രം സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് നൗ​ഫ​ലെ​ന്ന് ഹം​സ​ക്ക പ​റ​ഞ്ഞു. അ​തി​നാ​ൽ കു​ടു​ത​ൽ ചോ​ദി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​രു​ൾ പൊ​ട്ട​ൽ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​ക്കാ​ണ് നൗ​ഫ​ലി​ന് നാ​ട്ടി​ൽ നി​ന്ന് ഫോ​ൺ വ​ന്ന​ത്. ഉ​രു​ൾ പൊ​ട്ട​ൽ ഉ​ണ്ടാ​യെ​ന്നും നൗ​ഫ​ലി​ന്റെ വീ​ടും സ്ഥ​ല​വും കാ​ണാ​നി​ല്ലെ​ന്നും ഒ​ലി​ച്ച് പോ​യെ​ന്നു​മാ​യി​രു​ന്നു നാ​ട്ടി​ൽ നി​ന്നു​ള്ള ഫോ​ൺ സ​ന്ദേ​ശം. ഇ​തോ​ടെ നൗ​ഫ​ൽ ക​ര​യാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും വീ​ട് ഒ​ലി​ച്ച് പോ​യെ​ങ്കി​ലും വീ​ട്ടി​ലു​ള്ള​വ​ർ എ​വി​ടെ​യെ​ങ്കി​ലു​മു​ണ്ടാ​യി​രു​ക്കു​മെ​ന്നാ​ണ് നൗ​ഫ​ൽ ക​രു​തി​യ​ത്. എ​ന്നാ​ൽ നാ​ട്ടി​ലെ സ​ഹോ​ദ​രി​യു​ടെ മ​ക​നെ വി​ളി​ച്ച​പ്പോ​ഴാ​ണ് ഉ​പ്പ​യും ഉ​മ്മ​യും മ​രി​ച്ചെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. അ​തോ​ടെ നൗ​ഫ​ൽ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് രാ​വി​ലെ ത​ന്നെ ടി​ക്ക​റ്റെ​ടു​ത്ത് രാ​ത്രി 11.30 മ​സ്ക​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ലാം എ​യ​റി​ൽ നാ​ട്ടി​ൽ അ​യ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. ആ​കെ ത​ക​ർ​ന്നു പോ​യ നൗ​ഫ​ലി​നെ ബു​ആ​ലി​യി​ൽ നി​ന്ന് 300ല​ധി​കം കി​ലോ മീ​റ്റ​ർ അ​ക​ലെ​യു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്ക​ലും നാ​ട്ടി​ലേ​ക്കും അ​യ​ക്ക​ലും ഏ​റെ ശ്ര​മ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ഹം​സ​ക്ക പ​റ​ഞ്ഞു. വി​മാ​ന​ത്താവ​ള​ത്തി​ൽ ദു​ര​ന്തം അ​റി​ഞ്ഞ് നാ​ട്ടി​ൽ പോ​വു​ന്ന മ​റ്റ് മൂ​ന്ന് പേ​ർ കൂ​ടി​യു​ണ്ടാ​യ​ത് അ​നു​ഗ്ര​ഹ​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നി​ടെ ഉ​പ്പ​യു​ടെയും ഉ​മ്മ​യു​ടെ​യും മൃ​ത​ദേ​ഹം കി​ട്ടി​യെ​ങ്കി​ലും നൗ​ഫ​ലി​നെ കാ​ത്തി​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യ​തി​നാ​ൽ ആ​ദ്യം ഉ​പ്പ​യു​ടെ​യും പി​ന്നീ​ട് ഉ​മ്മ​യു​ടെ​യും മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് നൗ​ഫ​ലി​ന്റെ മൂ​ത്ത മ​ക​ൾ ന​ഫ്‍ല ന​സ്റി​ന്റെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. സ​ഹോ​ദ​ര​ന്റെ ഭാ​ര്യ മു​ഹ്സി​ന, മ​ക​ൾ ആ​യി​ഷ ആ​മി​ന എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് ല​ഭി​ച്ച​ത്. ആ​റു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​നി​യും കി​ട്ടി​യി​ട്ടി​ല്ല. നൗ​ഫ​ലു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​മെ​ന്നും നാ​ട്ടി​ൽ പോ​യാ​ൽ ഉ​ട​ൻ നൗ​ഫ​ലി​നെ പോ​യി കാ​ണു​മെ​ന്നും ഹം​സ​ക്ക പ​റ​ഞ്ഞു. ഒ​മാ​നി​ലെ വി​സ നി​ല​വി​ലു​ണ്ടെ​ന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ജോ​ലി​യി​ൽ വ​ന്ന് ചേ​രാ​മെ​ന്നും ഹം​സ​ക്ക പ​റ​ഞ്ഞു.

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ ‘പണി കിട്ടും’

ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്. ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. പലതരം ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ സുഗന്ധവ്യഞ്ജനങ്ങൾ

2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് വേണ്ട; കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 11 കുട്ടികള്‍ മരിച്ചതിനെ തുടർന്ന് ചെറിയ കുട്ടികളില്‍ ചുമ സിറപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് (ഡിജിഎച്ച്‌എസ്) മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഒമ്ബത് കുട്ടികള്‍

മദ്യപിച്ച് ജോലിക്കെത്തുന്നവർക്കെതിരെ കർശന നടപടിയുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം:കെ.എസ്.ഇ.ബി ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നുവെന്ന വ്യാപക പരാതികളെ തുടർന്ന് കർശന നടപടികളുമായി വിജിലൻസ് വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതായി

‘ഈ ചുമ മരുന്ന് വേണ്ട’; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കരുത്, നിർദേശം നൽകി ഡ്ര​ഗ് കൺട്രോളർ, കേരളത്തിൽ വ്യാപക പരിശോധന

മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ​ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ

പടിഞ്ഞാറത്തറ കാപ്പിക്കളത്ത്‌ വാഹനാപകടം ഒരാൾ മരണപ്പെട്ടു

പടിഞ്ഞാറത്തറ ഡാം പരിസരത്ത് കാപ്പിക്കാളത്ത്‌ വാഹനാപകടം ഒരാൾ മരണപ്പെട്ടു. പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരണപ്പെട്ടത്. സഞ്ജിത്ത് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.രാത്രി ഒരു മണിയോടെ യായിരുന്നു അപകടം. മൃതദേഹം മാനന്തവാടി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.