കല്‍പ്പറ്റ:മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകള്‍ക്ക് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ എന്‍ എം നിര്‍മ്മിക്കുന്ന 50 വീടുകളില്‍ ആദ്യവീടിന്റെ പ്രവൃത്തി ഉദ്ഘാടനം കല്‍പ്പറ്റയില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ നിര്‍വ്വഹിച്ചു.വയനാട് ദുരന്തത്തില്‍ വീടും കടയും നഷ്ടപ്പെട്ട കുടുംബത്തിനാണ് കല്‍പ്പറ്റയില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത്.50 വീടുകളാണ് കെ എന്‍ എം നിര്‍മിക്കുക.കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ ഹുസൈന്‍ മടവൂര്‍, ട്രഷറര്‍,നൂര്‍ മുഹമ്മദ് നൂര്‍ഷ,സെക്രട്ടറിമാരായ അബ്ദുറഹ്മാന്‍ മദനി പാലത്ത്, ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി,സി കെ ഉമര്‍ വയനാട്, മമ്മുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ ‘പണി കിട്ടും’
ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്. ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ