ബെയ്‌ലി പാലത്തിന്ഗാബിയോണ്‍കവചം

ദുരന്ത നാടുകള്‍ക്കിടയില്‍ സേന നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന് കവചമായി കരിങ്കല്‍ കല്ലുകള്‍ കൊണ്ട് ഗാബിയോണ്‍ കവചം. ആര്‍മിയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ഗാബിയോണ്‍ വാള്‍ നിര്‍മ്മിക്കുന്നത്. ഉരുക്കുപാലത്തിന്റെ നെടും തൂണുകള്‍ക്ക് ചുറ്റിലും പാറക്കല്ലുകള്‍ നിരത്തി കമ്പി വലകളില്‍ പൊതിയുന്നതാണ് നിര്‍മ്മാണ രീതി. വെള്ളം ഉയര്‍ന്ന് കുത്തിയൊലിച്ചാലും പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇതിന് അകം ഭാഗത്തായി ജിയോ ടെക്സ്റ്റയില്‍ മാറ്റ് വിരിച്ച് പാലവും ഗാബിയോണ്‍ വാളുമായുള്ള ബന്ധവും ഉറപ്പിക്കും. വലിയ ഒറ്റത്തൂണും ഇരുകരകളിലേക്കുളള സപ്പോര്‍ട്ടിങ്ങ് ആങ്കറുകളുമായാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചിട്ടുള്ളത്. മുണ്ടക്കൈയില്‍ നിന്നും ഒഴുകി വരുന്ന ചാലിപ്പുഴയുടെ കുത്തൊഴുക്കുകളെ മറികടന്നാണ് ആര്‍മി ബെയ്‌ലിപ്പാലം യാഥാര്‍ത്ഥ്യമാക്കിയത്. ജില്ലാ ഭരണകൂടത്തിന് കൈമാറിയ പാലം ദുരന്തത്തില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ, അട്ടമല രക്ഷാ പ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്നിരുന്നു. പാലത്തിന്റെ സുരക്ഷാ ചുമതലയും ആര്‍മിയും പോലീസും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പാലത്തിന്റെ ദൈനംദിന സുരക്ഷാ നിരീക്ഷണവും അറ്റകുറ്റപണികളും ആര്‍മി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. പാലത്തിന്റെ മേല്‍നോട്ടത്തിനായി 23 അംഗ സേന ചൂരല്‍മലയിലുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയിലെ 15 തൊഴിലാളികളടക്കം 25 പേരാണ് ഇവിടെ ഗാബിയോണ്‍ വാള്‍ നിര്‍മ്മാണത്തിന് മേല്‍നോട്ടം നടത്തുന്നത്. കനത്ത കുത്തൊഴുക്കിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് കരിങ്കല്‍ബോളര്‍കവചം

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.