പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ “പച്ചിലപ്പെരുമ ” എന്ന പേരിൽ ഇലക്കറികളെ സ്കൂളിൽ പരിചയപ്പെടുത്തി. വോളണ്ടിയേഴ്സ് അവരുടെ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന ഇലക്കറി പ്രദർശനവും നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി പി ശിവസുബ്രഹ്മണ്യൻ,പിടിഎ പ്രസിഡണ്ട് ടി നാസർ, എച്ച്.എം ടി ബാബു, പ്രോഗ്രാം ഓഫീസർ പി.ബി സരിത ,അനിൽ.ഇ, പി.എം ജോയ്, അബൂബക്കർ സിദ്ദിഖ് എന്നിവർ സംബന്ധിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







