ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 667 കുടുംബങ്ങളിലെ 716 പുരുഷന്‍മാരും 720 സ്ത്രീകളും 435 കുട്ടികളും ഉള്‍പ്പെടെ 1871 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 10 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







