മാനന്തവാടി: കെഎസ്ആർടിയെ സിഐടിയു മാനന്തവാടി യൂണിറ്റ് കൺവെൻഷൻ വ്യാപാര ഭവനിൽ വച്ച് ചേർന്നു യൂണിറ്റ് പ്രസിഡണ്ട് സി.എസ് പ്രമോദ് അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡണ്ട് പി.എസ് മഹേഷ് പാലക്കാട് ഉദ്ഘാടനം ചെയ്തു. പി റഷീദ് കോഴിക്കോട്, കെ ജയരാജൻ, സി എം സുനിൽകുമാർ, കെ ജെ റോയ്, രതീഷ് കേശവൻ, കെ എം ബിജു, ജാഫർ തലപ്പുഴ, അനിൽകുമാർ എം സി, നൗഫൽ ബി.ടി, വി ഡി ഷിബു, ശൈലേഷ് കുമാർ, സി ദിലീപ് കുമാർ, എ പെരുമാൾ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് ഡിജിറ്റൽ കേരള സർവകലാശാല എം. എസ്‌സി റാങ്ക് ജേതാവ് വൈഷ്ണവ് ദിനേശ്, ഗോൾഡൻ പെൻ പുരസ്കാര ജേതാവ് ശ്രീരേഖ ആർ നായർ എന്നിവരെയും മാതൃകാസേവനം അനുഷ്ഠിച്ച ജീവനക്കാരെയും ആദരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







