ഇടിച്ച വാഹനം തിരിച്ചറിഞ്ഞില്ലെങ്കിലും ഹിറ്റ് ആൻഡ് റൺ കേസുകളിൽ കോമ്പൻസേഷൻ ലഭിക്കും; അപേക്ഷിക്കേണ്ടത് എവിടെ, എങ്ങനെ?

ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആൻഡ് റണ്‍) റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവർക്ക് 50,000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ചു കിട്ടുമെങ്കിലും അപേക്ഷകർ തീരെക്കുറവ്. രാജ്യത്ത് ഒരുവർഷം ശരാശരി അറുപതിനായിരത്തിലധികം ഹിറ്റ് ആൻഡ് റണ്‍ റോഡപകടങ്ങളുണ്ടാകുന്നുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവർ മൂവായിരത്തോളം മാത്രമാണ്. ഇതുസംബന്ധിച്ച ബോധവത്കരണത്തിന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുകയാണ്.

കേരളത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും അറിയിപ്പെത്തി. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്നാണിത്. ഹിറ്റ് ആൻഡ് റണ്‍ അപകടമരണവും പരിക്കുമുണ്ടായാല്‍ അപേക്ഷിക്കേണ്ടതെങ്ങനെ, ഏതൊക്കെ രേഖകളാണു ചേർക്കേണ്ടത്, എങ്ങനെ പണം ലഭിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ബോധവത്കരിക്കേണ്ടത്.

ഇത്തരം അപകടത്തില്‍പ്പെടുന്നവർക്ക് എം.എ.സി.ടി. (മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍) വഴി നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യാൻ സാധിക്കാത്തതിനാലാണ് ഹിറ്റ് ആൻഡ് റണ്‍ മോട്ടോർ ആക്സിഡന്റ് സ്കീം-2022 പ്രകാരം നഷ്ടപരിഹാരം നല്‍കുന്നത്. ജനറല്‍ ഇൻഷുറൻസ് കൗണ്‍സിലാണ് പണം നല്‍കുന്നത്.

അപേക്ഷ എങ്ങനെ ?hitandrunschemeclaims@gicouncil.in എന്ന ഇമെയിൽ വിലാസത്തിലേക്കാണ് നിർദ്ദിഷ്ട ഫോമിൽ മരിച്ചവരുടെ അനന്തരാവകാശികൾ ഗുരുതരമായി പരിക്കേറ്റവരോ അപേക്ഷകൾ സമർപ്പിക്കേണ്ടത്. വക്കീല്‍ വഴിയും അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ https://www.gicouncil.in/insurance-education/hit-and-run-motor-accidents/ എന്ന ലിങ്കില്‍ ലഭിക്കും.

ആവശ്യമുള്ള രേഖകള്‍: തിരിച്ചറിയല്‍ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരം, ചികിത്സാരേഖകള്‍, എഫ്.ഐ.ആറിന്റെ പകർപ്പ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് (മരണം സംഭവിച്ചെങ്കില്‍), മരണസർട്ടിഫിക്കറ്റ് / പരിക്കേറ്റതിന്റെ രേഖ.

നടപടിക്രമം: ഒരു മാസത്തിനുള്ളില്‍ അപേക്ഷിക്കണം. അപകടംനടന്ന സ്ഥലവുമായി ബന്ധപ്പെട്ട തഹസില്‍ദാർ/ആർ.ഡി.ഒ. ആണ് അപേക്ഷ പരിശോധിക്കുക. ഇവരുടെ റിപ്പോർട്ടനുസരിച്ച്‌ കളക്ടർ ക്ലെയിം തീർപ്പാക്കും. രേഖകള്‍ കൃത്യമാണെങ്കില്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ ലഭിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.