തൊണ്ടർനാട് കരിമ്പിൽ കുന്നേൽ വീട്ടിൽ കെ.കെ രഞ്ജിത്ത് (25) ആണ് കമ്പളക്കാട് പോലീസിന്റെ പിടിയിലാ യത്. 12.08.24 കണിയാമ്പറ്റ കൊല്ലിവയലിലുള്ള പരാതി ക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന്റെ താഴെ നിലയിൽ ബെഡ്റൂമിൽ അലമാരയിലുണ്ടായിരുന്ന 95000 രൂപ മോഷ്ടിക്കുകയായിരുന്നു. ഇയാൾ മുൻപും മോ ഷണക്കേസുകളിൽ പ്രതിയാണ്. പരാതി ലഭിച്ചയുടൻ തന്നെ കമ്പളക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വലയിലാവുകയായിരുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ എം.എ സന്തോഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ് പെക്ടർമാരായ വി ഷറഫുദ്ധീൻ, പി.സി റോയ്, എസ് സി.പി.ഓ മാരായ റോബർട്ട് പി ജോൺ, ജ്യോതിരാജ്, സി.പി.ഓ പ്രവീൺ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







