എക്സൈസ് കണ്‍ട്രോള്‍ റൂം തുറന്നു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവയുടെ ഭാഗമായി അബ്കാരി/എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോ റൂം ആരംഭിച്ചത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുളള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കണ്‍ട്രോ റൂം പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും അറിയിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും 04936-248850 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലോ 155358 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
പരാതികള്‍ അറിയിക്കുന്നതിനായി ബന്ധപ്പെടാവുന്ന ജില്ലയിലെ മറ്റ് ഓഫീസര്‍മാരുടെ നമ്പരുകള്‍ ചുവടെ:

.എക്സൈസ് റെയിഞ്ച് ഓഫീസ് കല്‍പ്പറ്റ – 04936 208230
.എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ – 04936 202219
.എക്സൈസ് റെയിഞ്ച് ഓഫീസ് ബത്തേരി – O4936 227227
.എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി – 04936 248190
.എക്സൈസ് റെയിഞ്ച് ഓഫീസ് മാനന്തവാടി – 04935 244923
.എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി – 04935 240012
.എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് വയനാട് – 04936 246180

.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വയനാട്- 9447178064
.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കല്‍പ്പറ്റ – 9400069663
.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാനന്തവാടി – 9400069667
.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബത്തേരി – 9400069665
.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് – 9400069666
.എക്സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കല്‍പ്പറ്റ – 9400069668
.എക്സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മാനന്തവാടി – 9400069670
എക്സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ബത്തേരി- 9400069669

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.