ഉരുള്‍പൊട്ടലില്‍ ഉള്ളുലഞ്ഞ വയനാടിന് സഹായഹസ്തവുമായി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാ സർക്കാർ 10 കോടി രൂപ നല്‍കി.
ദുരന്തത്തിനു പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തില്‍ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.
നേരത്തെ കര്‍ണാടകയും തമിഴ്നാടും കേരളത്തിനു സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിനിരയായവര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അഞ്ചു കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.