വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ രാമഗിരി ഭാഗം സർക്കാർ വനത്തിൽ നിന്നും കൂരമാനിനെ വേട്ടയാടുവാൻ ശ്രമിക്കുന്നതിനിടയിൽ എടത്തന സ്വദേശിയായ രാജൻ കെ സി(31) എന്നയാളെ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി ആനന്ദന്റെ നേതൃത്വത്തിൽ പിടികൂടി.
വനത്തിൽ വെടി ശബ്ദം കേട്ട് നടത്തിയ തിരിച്ചിനിടയിലാണ് വനത്തിനുള്ളിൽ നിന്നും നാടൻ നിറത്തോക്കും വെടിമരുന്നും ആയുധങ്ങൾ സഹിതം പ്രതിയെ പിടികൂടിയത്. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിറിൽ സെബാസ്റ്റ്യൻ, ഉമേഷ് , അരുൺ സി, അരുൺ ചന്ദ്രൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രതിക്കെതിരെ വന നിയമവും വന്യജീവി സംരക്ഷണ നിയമം കൂടാതെ ആംസ് ആക്ട് പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്യുമെന്ന് പേര്യ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ