കമിതാക്കളുടെയും ലഹരി സംഘങ്ങളുടെയും സ്ഥിരം ലാവണമായി മാറി; പ്രേമം പാലത്തിന് പൂട്ടുവീണു.

‘പ്രേമം’ എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തമായ പാലത്തിന് നഗരസഭയുടെ പൂട്ട് വീണു. കഞ്ചാവ്- മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയതോടെയാണ് പെരിയാര്‍വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആലുവയിലെ അക്വഡേറ്റിന് പൂട്ട് വീണത്. ആലുവ നഗരസഭാ കൗണ്‍സിലര്‍ ടിന്റു രാജേഷ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു.

ടിന്റു ആലുവ നഗരസഭാ കൗണ്‍സിലിലും വിഷയം അവതരിപ്പിച്ചു. നഗരസഭയും പാലം അടയ്ക്കണമെന്ന വിഷയം പാസാക്കി. ഉയരത്തില്‍ പോകുന്ന അക്വഡേറ്റിന്റെ ഇരുവശത്തുമുള്ള താഴെയുള്ള ഭാഗം ജനവാസ മേഖലയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം കാരണം ഇവര്‍ക്ക് സ്വന്തം വീടുകളില്‍നിന്നുപോലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലേക്കെത്തി.

പരാതികള്‍ ഏറിയതോടെയാണ് ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷന്‍ വകുപ്പ് അക്വഡേറ്റിന് ഗേറ്റ് സ്ഥാപിച്ചത്. പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകള്‍ സ്ഥാപിച്ചത്. താക്കോലുകള്‍ ഇറിഗേഷന്‍ വകുപ്പ് സൂക്ഷിക്കും.

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍

കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.