കൽപ്പറ്റ: കാപ്പ കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി. ലക്കിടി,തളിപ്പുഴ, രായിൻ മരക്കാർ വീട്ടിൽ ആർ. ഷാനിബ് (26) നെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 17.08.2024 തീയതി വൈകിട്ടോടെയാണ് സംഭവം. കൽപ്പറ്റ ബൈപാസ് റോഡിൽ വെച്ചാണ് 150 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. ബഹു. ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം 18.04.2024 തീയതി മുതൽ ഒരു വർഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തി നാടു കടത്തിയ പ്രതിയാണ് ഇയാൾ. ഇയാൾക്ക് കൽപ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുൽപ്പള്ളി സ്റ്റേഷനുകളിലാ യി നിരവധി എൻ.ഡി.പി.എസ് കേസുകൾ, കവർച്ച, ഗാർഹിക പീഡനം, പോലീസ് കസ്റ്റഡിയിൽ നിന്ന് പോലീസുകാരെ അക്രമിച്ചു രക്ഷപ്പെടൽ തുടങ്ങിയ കേസുകളുണ്ട്.

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500