റോഡുകളോടും അണക്കെട്ടിനോടുമുള്ള ത്രിതല പഞ്ചായത്തുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് മുട്ടിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കുമ്പളാട് – കാവുവയൽ പ്രദേശവാസികൾ വോട്ട് ബഹിഷ്കരിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ കമ്പളക്കാട് പ്രസ്സ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.70 വർഷത്തോളം പഴക്കമുള്ള കുമ്പളാട്- വാട്ടർടാങ്ക് റോഡ് വർഷങ്ങളായി മുന്നണികൾ മാറിമാറി ഭരിച്ചിട്ടും വാഗ്ദാനങ്ങളിൽ നിൽക്കുകയല്ലാതെ ഉപയോഗ്യ യോഗ്യമാക്കുന്ന തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും, കുമ്പളാട്, ആവുവയൽ, ചിറ്റൂർ, ചിത്രമൂല, കല്ലുവയൽ എന്നീ പ്രദേശങ്ങളിലെ നെൽകർഷകരുടെ ഏക ആശ്രയമായ കല്ലൻച്ചിറ ഡാമിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താത്താൻ അധികാരികൾ തയ്യാറാവുന്നില്ലെന്നും, കല്ലഞ്ചിറ -കുമ്പളാട് പ്രദേശങ്ങളെ യോജിപ്പിക്കുന്ന പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമായ റോഡിന്റെ അറ്റകുറ്റപ്പണികൾ വൈകിപ്പിക്കുകയാണെന്നും ആരോപിച്ചാണ് കുമ്പളാട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 50 ഓളം കുടുംബങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരണം അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.ജനകീയ സമിതി ഭാരവാഹികളായ ഷാജി ഇമ്മാനുവൽ, മുഹമ്മദാലി.പി, സോണി എം. കെ, പ്രമോദ് കുമ്പളാട്, ശിഹാബ് കെ. എം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ