തിരുവനന്തപുരം കാട്ടാക്കടയില്‍ ഏഴു വയസുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. ഗീരീഷ് – നീതു ദമ്പതികളുടെ മകന്‍ ആദിത്യ നാഥ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാൻ കാരണമായത്.
ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയിൽ ചികിത്സതേടിയപ്പോൾ മരുന്ന് നൽകി വിട്ടയച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മൽ എൽ.പി സ്കൂൾ വിദ്യാർഥിയാണ് മരിച്ച ആദിത്യൻ