മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന പാക്കേജ് തയ്യാറാക്കുന്നതിനാണ് വൈസ് ചെയര്‍മാനും സംഘവും ദുരന്ത പ്രദേശം സന്ദര്‍ശിച്ചത്. കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍
ഡി.ആര്‍ മേഘശ്രീയുമായി ഉപജീവന പാക്കേജ് സംബന്ധിച്ച് ചര്‍ച്ച നടത്തി. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സ്‌പെഷല്‍ ഓഫീസര്‍ സീ റാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്തു. ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍ ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളും മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ എല്‍.പി സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവയും സന്ദര്‍ശിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്‌സ്, ചീഫ് മാരായ എസ്.എസ് നാഗേഷ്, ജെ. ജോസഫൈന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പ്രസാദന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്