പട്ടികജാതി വികസന വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത സംരംഭമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കൊറ്റിയോട്ട്കുന്ന് ഹോമിയോപ്പതി ഹെല്ത്ത് സെന്ററില് പാര്ട്ട് ടൈം സ്വീപ്പറെ താല്ക്കാലികമായി നിയമിക്കുന്നു. കൊറ്റിയോട്ട്കുന്ന് സങ്കേതത്തില് താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്പ്പെട്ട ഉദ്യോഗാര്ത്ഥികളെയാണ് പരിഗണിക്കുക. കല്പ്പറ്റ സിവില് സ്റ്റേഷന് രണ്ടാം നിലയില് പ്രവര്ത്തിക്കുന്ന ജില്ലാ ഹോമിയോ ഓഫീസില് സെപ്തംബര് മൂന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്ത്ഥികള് ജാതി സര്ട്ടിഫിക്കറ്റ്, കൊറ്റിയോട്ട്കുന്ന് സങ്കേതത്തില് താമസിക്കുന്നയാള് എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര് സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റുമായി എത്തണം. ഫോണ് 04936 205949

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്