സമഗ്ര ശിക്ഷാ കേരളയുടെ വർണ്ണ കൂടാരം പദ്ധതി ഗവൺമെന്റ് യുപി സ്കൂൾ പുളിയാർ മലയിൽ ആരംഭിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ.ടി.ജെ ഐസക്ക് വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു. പ്രൈമറി വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി പ്രത്യേകം തയ്യാറാക്കിയ 13 ഇടങ്ങളായാണ് വിദ്യാലയത്തിൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശിവരാമൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർ കെ.കെ വത്സല ,വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ് സക്കറിയ, വൈത്തിരി ബിആർസി ട്രെയിനർ ഡോളി ടീച്ചർ, പിടിഎ വൈസ് പ്രസിഡന്റ് കല്യാണി, സ്റ്റാഫ് സെക്രട്ടറി രജിത എൻ.സി ,പ്രീ -പ്രൈമറി അധ്യാപിക വി.കെ ജോർല ,സ്കൂൾ ലീഡർ അഹല്യ ബാലൻ എന്നിവർ സംസാരിച്ചു.പ്രധാന അധ്യാപകൻ ജോസ് കെ സേവ്യർ സ്വാഗതവും പിഎസ്ഐടിസി ശ്രുതി നന്ദിയും പറഞ്ഞു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്