പനമരം: പനമരത്ത് ബസും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികനായിരുന്ന അഞ്ച്കുന്ന് കളത്തിങ്കൽ ഉന്നതിയിലെ മനു (24) വാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. സഹയാത്രികനായ വരദൂർ ചീങ്ങാടി കോളനിയിലെ സുനീഷ് (19) സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 6.30 ഓടെ പനമരം പാലത്തിന് സമീപമാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന കാഞ്ഞായി ബസും മാനന്തവാടി ഭാഗത്തേക്ക് സഞ്ചരിച്ച സ്‌കൂട്ടറും തമ്മി ലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും, വിദഗ്‌ധ ചികിത്സാർഥം കോഴിക്കോടേക്ക് മാറ്റുകയുമായിരുന്നു.

ഉന്നത വിജയം നേടിയവരെ ആദരിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം







