ദുരിന്തബാധിതരെ ചേർത്തു നിർത്താൻ ഫറൂഖ് കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ

ഉരുൾപൊട്ടൽ ബാധിത മേഖലയിലെ സഹജീവികളെ ചേർത്തുനിർത്താനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനും വിവിധ പദ്ധതികളുമായി ഫറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഫോസ കർമ്മരംഗത്ത്. ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന വിദ്യാഭ്യാസ പുനരധിവാസ പദ്ധതിയാണ് അതിൽ പ്രഥമ ഗണനീയ മായിട്ടുള്ളത്. ദുരിതബാധിത മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതോടൊപ്പം ഫറൂഖ് കോളേജ് ക്യാമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ദുരിതബാധിത മേഖലയിലെ വിദ്യാർത്ഥികൾക്കായി സൗജന്യ വിദ്യാഭ്യാസ താമസ സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിയാണിത്. കൂടാതെ ദുരിതബാധിതരുടെ മാനസിക ആരോഗ്യനില മെച്ചപ്പെടുത്തി യെടുക്കുന്നതിനായി ഏറ്റവും മികച്ച രീതിയിലുള്ള കൗൺസിലിംഗും മാനസിക പിന്തുണയും നൽകാനായി മേപ്പാടി കേന്ദ്രമായി ഒരു കൗൺസിലിംഗ് സെന്ററും ഒരുക്കിയിട്ടുണ്ട്. ഇവിടെ വിവരശേഖരണത്തിനായും വിവിധ സഹായ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനുമായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഒരു മുഴുവൻ സമയ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട് .ഇതിൻ്റെ ഉദ്ഘാടനം അഡ്വ: ടി സിദ്ദീഖ് എംഎൽഎ നിർവഹിച്ചു. സ്വദേശത്തും വിദേശങ്ങളിലുമായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന വിവിധ ഫോസ ചാപ്റ്ററുകളുടെ സഹായസഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പദ്ധതികളുടെ ഏകോപനം ഫോസ വയനാട് ജില്ലാ കമ്മിറ്റി നിർവഹിക്കും. ഫറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രതിനിധി സംഘം ഉരുൾപൊട്ടൽ ബാധിത പ്രദേശവും വിവിധ ദുരിതാശ്വാസക്യാമ്പുകളും സന്ദർശിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ആയിഷ സ്വപ്ന മുൻ പ്രിൻസിപ്പാളും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ പ്രൊ: കുട്ട്യാലിക്കുട്ടി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി : ഡോ പി പി യൂസഫലി , ജോ: സെക്രട്ടറിമാരായ ഡോ: എ കെ അബ്ദുൽ റഹീം സി പി അബ്ദുൽസലാം . സെൻട്രൽ കമ്മിറ്റി അംഗം വി എം ബഷീർ, കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ: ഇ കെ സാജിദ് , ജില്ലാ പ്രസിഡണ്ട് എം മുഹമ്മദ് മാസ്റ്റർ, സെക്രട്ടറി സത്യൻ മുൻ പ്രസിഡണ്ട് വി.എ മജീദ് ദമാം ചാപ്റ്റർ സെക്രട്ടറി ആസിഫ് യു വി വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവരാണ് സംഘാംഗങ്ങൾ.മന്ത്രിമാർ ,ജനപ്രതിനിധികൾ ജില്ലാ ഭരണകൂടം തുടങ്ങിയവരെ സന്ദർശിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ്റെ നാമകരണ പ്രഖ്യാപനം നടത്തി

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന്റെ നാമകരണം നടത്തി . കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ നടന്ന ചടങ്ങിൽ ഇ സി എഫ് വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തൊണ്ടിയിൽ

അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു.

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി

എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.