കേരള മീഡിയ അക്കാദമിയുടെ കൊച്ചി കാമ്പസില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ ഇന്ന് (ഓഗസ്റ്റ്് 23) ആരംഭിക്കുന്നു. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍, 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍, ദ ഹിന്ദു സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍, അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ് എന്നിവര്‍ പ്രവേശനോദ്ഘാടനത്തില്‍പങ്കെടുക്കും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍