കാട്ടിക്കുളം: അതിജീവനകാലഘട്ടത്തിലെ കവിതാ പാഠങ്ങളുമായി കാട്ടിക്കുളത്തിൻ്റെ കലോത്സവം മഞ്ജീരം 2K24 ൻ്റെ ഉദ്ഘാടനം കവിയും അധ്യാപകനും പു.ക.സ. വയനാട് ജില്ലാ പ്രസിഡണ്ടുമായ മുസ്തഫ ദ്വാരക നിർവഹിച്ചു.
ആഗസ്റ്റ് 22, 23 തീയതികളിൽ നടക്കുന്ന കലോത്സവത്തിൻ്റെ ആദ്യദിന ഇനങ്ങളിലെല്ലാം അതിജീവന പ്രമേയം നിറഞ്ഞു നിന്നിരുന്നു. കലോത്സവത്തിന് മഞ്ജീരം എന്ന പേര് നിർദേശിച്ച ഇഷ മെഹറിൻ എന്ന ആറാം ക്ലാസ് വിദ്യാർഥിനിക്കുള്ള സമ്മാനദാനം, ലോഗോ പ്രകാശനം എന്നീ ചടങ്ങുകളും സംഘടിപ്പിച്ചു.
പിടിഎ പ്രസിഡണ്ട് കെ സിജിത്ത്, മദർ പിടിഎ പ്രസിഡന്റ് നൂപ, പ്രിൻസിപ്പാൾ കെ എ സാബു, ഹെഡ്മാസ്റ്റർ വിനീഷ് പി, സീനിയർ അധ്യാപിക രശ്മി വി എസ് എന്നിവർ സംസാരിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







