അഞ്ചുകുന്ന്: നിക്കാഹ് കഴിഞ്ഞ അന്ന് തന്നെ പനി ബാധിച്ച് ആശുപത്രി
യിൽ പ്രവേശിച്ച നവവധു ഒടുവിൽ മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങതൊടിക ഷഹാന ഫാത്തിമ (21)യാണ് മരിച്ചത്. കഴിഞ്ഞ പതി നൊന്നാം തിയ്യതിയാണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. നിക്കാഹിന് മുമ്പേ ചെറിയ പനിയും മറ്റും ഉണ്ടായിരുന്ന ഷഹാനയെ നിക്കാഹിന്റെ അന്ന് വൈകീട്ട് പനി ശക്തമായതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരം വിദഗ്‌ധ പരിശോധനക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഷഹാന ഇന്ന് പുലർച്ചെ മരണപ്പെടുകയായി രുന്നു. നിക്കാഹ് കഴിഞ്ഞതിൻ്റെ സന്തോഷം മാറും മുമ്പുള്ള ഷഹാനയു ടെ വേർപാട് നാടിനെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. കാവുങ്ങ തൊടിക മമ്മൂട്ടി ജുബൈരിയ ദമ്പതികളുടെ മകളാണ് ഷഹാന. ഷിബ്ലി ഷെരീഫ് സഹോദരനും ഷാഫിഹ ഷെറിൻ സഹോദരിയുമാണ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍