ടെസ്റ്റ് ഡ്രൈവിന് എത്തിച്ച ബെൻസ് കാറുകൾ കൂട്ടിയിടിച്ച് അപകടം; കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ തവിടുപൊടി

ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച്‌ ബെൻസ് കാറുകള്‍ തകർന്നു. കോടികള്‍ വിലമതിക്കുന്ന കാറുകളിലൊന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് തകർന്നത്. അപകടത്തില്‍ യുവതിയടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വില്ലിങ്ടണ്‍ ഐലൻഡിലെ കേന്ദ്രീയ വിദ്യാലയ മൈതാനത്തിനു സമീപത്തെ റോഡിലാണ് അപകടം.

ഇരു വാഹനങ്ങളിലുമായി ഉണ്ടായിരുന്ന അശ്വിൻ ദീപക്, സൂരജ്, സച്ചിൻ, അനഘ എന്നിവർക്കാണ് പരിക്കേറ്റത്. നെട്ടൂരിലെ ഷോറൂമില്‍നിന്ന് വില്ലിങ്ടൻ ഐലൻഡിലെ റോഡില്‍ ടെസ്റ്റ് ഡ്രൈവിങ്ങിനായി കൊണ്ടുവന്ന മെഴ്സിഡൻസ് ബെൻസ് കാറുകളാണ് കൂട്ടിയിടിച്ചത്. വാത്തുരുത്തി റെയില്‍വേ ഗേറ്റിന് സമീപം നോർത്ത് ഐലൻഡ് ഭാഗത്തേക്ക് യുവതി ഓടിച്ചുവന്ന കാർ കെ.വി സ്കൂളിന് സമീപം റെയില്‍വേ ക്രോസില്‍ എത്തിയപ്പോള്‍ റോഡരികില്‍ കിടന്ന മറ്റൊരു കാറിനെ ഇടിച്ചശേഷമാണ് വീണ്ടും മുന്നോട്ട് നീങ്ങി ടെസ്റ്റ് ഡ്രൈവിങ് നടത്തിയിരുന്ന രണ്ടാമത്തെ ബെൻസില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ വാഹനം പൂർണമായും തകർന്നു. കാറില്‍ ഉണ്ടായിരുന്നവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അമിത വേഗത്തിലായിരുന്നു കാറെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ സ്കൂള്‍വിട്ട് ഇറങ്ങിയ ശേഷമാണ് അപകടം നടന്നത്. ശനിയാഴ്ചയായതിനാല്‍ ക്ലാസുകള്‍ നേരത്തേ വിട്ടിരുന്നു. യുവതിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

ചായയ്ക്കും കടിക്കും തീവില; വയനാട്ടിലെ ചില ചായക്കടകളിൽ പകൽക്കൊള്ള!

ജില്ലയിലെ ചില ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെ പിഴിഞ്ഞുതള്ളുന്നതായി പരാതി. ഗ്യാസ് ക്ഷാമത്തിന്റെ പേര് പറഞ്ഞാണ് ഈ പകൽക്കൊള്ള അരങ്ങേറുന്നത്. ചായയ്ക്ക് 15 രൂപയും ചെറുകടികൾക്ക് 15 മുതൽ 20 രൂപ

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.