എൽഇഡി ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി

ഓരോ കുട്ടിയും ഒരു തൊഴിൽ നൈപുണ്യമെങ്കിലും നേടിയിരിക്കണം എന്ന ആഗ്രഹത്തോടെ വടുവൻചാൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഈ വർഷം എൽഇഡി ബൾബ് നിർമ്മാണം ഏറ്റെടുത്ത് നടത്തുകയാണ്. അതിനായുള്ള തൊഴിൽ പരിശീലനത്തിന് കോഴിക്കോട് ജില്ലയിലെ പെരിങ്ങളം സ്കൂൾ എൻഎസ്എസ് യൂണിറ്റ് നേതൃത്വം നൽകി. ആ സ്കൂളിലെ പ്രോഗ്രാം ഓഫീസർ സുജിത്ത് സി എസ്,മുൻ പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വൊളണ്ടിയർ ലീഡർമാരായ നിയ പി പി, മുഹമ്മദ് നസിൽ എ, വൊളണ്ടിയർമാരായ അക്ഷയ് കെ ടി, അദ്വൈത് എൻ,തീർത്ഥ പി എന്നിവരടങ്ങിയ ടീമാണ് ഈ പരിശീലനം നയിച്ചത്. ഈ വർഷം വടുവൻചാൽ സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് ഫണ്ട് സ്വരൂപിക്കാനും, വയനാട് ജില്ലയിലെ താല്പര്യമുള്ള എല്ലാ സ്കൂളുകൾക്കും,കുടുംബശ്രീ യൂണിറ്റുകൾക്കും എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകാനും ഇപ്പോൾ തങ്ങൾക്കാവുമെന്ന് പരിശീലനത്തിൽ പങ്കെടുത്ത വടുവൻചാൽ സ്കൂൾ എൻ എസ് എസ് വൊളണ്ടിയേഴ്സ് അഭിപ്രായപ്പെട്ടു. മാത്രമല്ല ഏറെ വൈകാതെ സ്കൂളിൻ്റെ സ്വന്തം പേരിൽ തന്നെ എൽഇഡി ബൾബുകൾ വിപണിയിൽ എത്തിക്കാനാണ് വൊളണ്ടിയേഴ്സിൻ്റെ പദ്ധതി. പ്രിൻസിപ്പാൾ മനോജ് കെ.വി, പ്രോഗ്രാം ഓഫീസർ സുഭാഷ് വി.പി,ഒന്നാം വർഷ വൊളണ്ടിയർ ആനന്ദൻ വി.ജി, വിസ്മയ വി.ടി എന്നിവർ സംസാരിച്ചു.

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

ചായയ്ക്കും കടിക്കും തീവില; വയനാട്ടിലെ ചില ചായക്കടകളിൽ പകൽക്കൊള്ള!

ജില്ലയിലെ ചില ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെ പിഴിഞ്ഞുതള്ളുന്നതായി പരാതി. ഗ്യാസ് ക്ഷാമത്തിന്റെ പേര് പറഞ്ഞാണ് ഈ പകൽക്കൊള്ള അരങ്ങേറുന്നത്. ചായയ്ക്ക് 15 രൂപയും ചെറുകടികൾക്ക് 15 മുതൽ 20 രൂപ

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.