കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായും ക്യാഷ് അവാർഡിനായും അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ പ്ളസ് വൺ മുതൽ പി.ജി കോഴ്സുകൾക്ക് വരെയും സ്കോളർഷിപ്പ് ലഭിക്കും.
എസ്.എസ് എൽ സി , പ്ളസ്ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ. പ്ളസ് ,സി. ബി. എസ്. ഇ വിഭാഗത്തിൽ എ 1, ഐ.സി.എസ്.ഇ വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിലും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും , ഡിഗ്രി , പി.ജി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്കും , കഴിഞ്ഞ അധ്യയന വർഷം കലാകായിക രംഗത്ത് മികവ് പുലർത്തിയ കുട്ടികൾക്കും ക്യാഷ് അവാർഡിനും അപേക്ഷിക്കാം.
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധിയുടെ www.peedika.kerala.gov.in വെബ് സൈറ്റ് വഴി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോൺ 04936 206878

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







