200 വീടുകൾക്കുളള ഫർണിച്ചർ കൈമാറി

ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ) ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള ഫർണിച്ചർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക് കൈമാറി. പുനർനിർമ്മിക്കുന്ന
400 വീടുകളിലേക്ക്
അത്യാവിശ്യമായ ഫർണീച്ചർ നൽകാമെന്ന് മുഖ്യമന്ത്രിയ്ക്ക് ധാരണ പത്രം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി വയനാട് ജില്ലാ കലക്ടറുമായി ചർച്ച ചെയ്ത് പദ്ധതിക്ക് തയടക്കം കുറിച്ചത്.
പുതിയ വീട് നിർമ്മിക്കുന്ന മുറയ്ക്ക്
3 മാസത്തിനകം ഫർണിച്ചർ നൽകാനാണ് തീരുമനിച്ചിരുന്നത്. എന്നാൽ ആദ്യ ഘട്ടം വാടക വീട്ടിലേക്ക് ഫർണിച്ചർ ആവശ്യമായതിനാൽ 5 ദിവസത്തിനകം സംഘടിപ്പിച്ച് നൽകുകയായിരുന്നു.
ഒരു വീട്ടിൽ 80,000 രൂപയുടെ ഫർണീച്ചറാണ് വിതരണം ചെയ്യുന്നത്. രണ്ട് കട്ടിൽ, രണ്ട് ബെഡ് , 4 തലയിണ , ഒരു ഡൈനിങ് ടേബിൾ , നാല് കസേര , ഒരു അലമാര , മാറ്റ് എന്നിവയാണ് ഒരു വീടിന് നൽകുക. മൊത്തം 3.5 കോടി രൂപയുടെ പദ്ധതിയാണിത്.
ആദ്യ ഘട്ടത്തിൽ 200 വീടുകൾക്കുള്ള ഫർണീച്ചർ
വിവിധ ജില്ലകളിൽ നിന്നും
36 ട്രക്കുകളിലായി
താമരശ്ശേരി പുല്ലാഞ്ഞിമേട് ഗ്രൗണ്ടിൽ എത്തിച്ചു .
ഫുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ , രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്ഥഫ,സംസ്ഥാന സെക്രട്ടറി പ്രസീത്‌
ഗുഡ്‌വെ,സെക്രട്ടറി ബിജു സ്റ്റാർ,
ജില്ലാ പ്രസിഡന്റ് ഷെഹരിയാർ കേഫ്ക്കോ
എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീയ്ക്ക് ഫർണിച്ചറുകൾ കൈമാറി . ഫുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ , രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്ഥഫ, സെക്രട്ടറി ബിജു സ്റ്റാർ , വൈസ് പ്രസിഡന്റ് എം ഇ സഹജൻ, വയനാട് ജില്ലാ പ്രസിഡന്റ് ഹാരിസ് ഹൈടെക് എന്നിവർ പ്രസംഗിച്ചു.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.