പുൽപ്പള്ളി: പുൽപ്പള്ളി താഴെയങ്ങാടിയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാര്യംപാതി മാവിള വീട്ടിൽ സന്തോഷ് ബിന്ദു ദമ്പതികളുടെ മകൻ സനന്ദു (23) ആണ് മരിച്ചത്. സനന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനന്ദുവിനെ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് താഴെയങ്ങാടി-മാരപ്പൻ മൂല റോഡിലെ കയറ്റത്ത് വെച്ചായിരുന്നു അപകടം .

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്