കോളറ റിപ്പോർട്ട് ചെയ്ത നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ രോഗനിരീക്ഷണ- പ്രതിരോധന പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നു. പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ എല്ലാ വീടുകളിലെയും കിണർ, കുടിവെള്ള സ്രോതസ്സുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലോറിനേറ്റ് ചെയുന്നുണ്ട്. പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ കോളനികൾ കേന്ദ്രീകരിച്ച് പൊതു കിണറുകളുടെ ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പ്രദേശവാസികൾ തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പ്രവർത്തകർ നേരിട്ട് ഉറപ്പാക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പരിസര ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. പഞ്ചായത്തിൽ ജല-ജന്യരോഗങ്ങൾ തടയുന്നതിന് ആരോഗ്യ-വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടികളും ലഘുലേഖാ വിതരണവും നടത്തി. ഇതുവരെ 2875 വീടുകളിൽ രോഗ നിരീക്ഷണവും 3522 പേർക്ക് പ്രതിരോധ മരുന്നുകളും1165 ഒ. ആർ.എസ് പാക്കറ്റുകളും വിതരണം ചെയ്തു. 849 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. 12 കുടിവെള്ള സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. 7 പേർക്കാണ് കോളറ സ്ഥിരീകരച്ചത്. ഒരാൾ മരണപ്പെടുകയും 17 പേർ ചികിത്സയിലുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോളറ നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്ക്കുന്ന ചില ജനപ്രിയ ആപ്പുകള്
സ്മാര്ട്ട് ഫോണുകള് ഉപയോഗിക്കുമ്പോള് നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്ജ്ജ് തീര്ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്സ് ആന്ഡ് നെറ്റ്വര്ക്ക് കമ്പനിയായ







