ബത്തേരി :തൊഴിൽ ദിനങ്ങളുടെ എണ്ണം പ്രതിവർഷം 200 ആയി വർദ്ധിപ്പിക്കുക,
കർഷക തൊഴിലാളികളുടെ മിനിമം വേതനം 699 രൂപയാക്കുക,
തൊഴിലുറപ്പ് തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക,
ജോലി സ്ഥലത്തെ അപകടങ്ങൾക്ക് 1923ലെ വർക്ക്മെൻ കോമ്പൻസേഷൻ ബാധകമാക്കുക,
വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് INTUC റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബത്തേരി,കൽപ്പറ്റ,മാനന്തവാടി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ചും നടത്തി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ബത്തേരി ബ്ലോക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും INTUC ജില്ലാ പ്രസിഡണ്ട് പി പി ആലി നിർവഹിച്ചു.INTUC ബത്തേരി റീജിയണൽ പ്രസിഡന്റ് പി എൻ ശിവൻ അധ്യക്ഷത വഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ, കെ യു മാനു,ശ്രീനിവാസൻ തൊവരിമല, ജിനി തോമസ്, സി എ ഗോപി,കെഎം വർഗീസ്, ജയ മുരളി,അസീസ് മാടാല,ജിജി അലക്സ്, മനോജ് ഉതുപ്പാൻ, ടിജി നെന്മേനി,മേഴ്സി സാബു, കെ വി ക്ലിറ്റസ്, കെ ഡി ചന്ദ്രൻ, രജനി ചന്ദ്രൻ, സൈമൺ പി വി,പ്രിയ വേണു തുടങ്ങിയവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.