തലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലപ്പുഴ മക്കിമല കണ്ണംതൊടി വീട്ടിൽ കെ. മെഹ്റൂഫ്(38)നെയാണ് തലപ്പുഴ പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.ടി. ജേക്കബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്‌പദമായ സംഭവം.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.