ജാതീയതയെ തൂത്തെറിഞ്ഞ കൊടുങ്കാറ്റ്; കേരളീയ നവോത്ഥാനത്തിൻ്റെ നിത്യപ്രതീകം: ഇന്ന് അയ്യങ്കാളി ജയന്തി

ഇന്ന് മഹാത്മ അയ്യങ്കാളിയുടെ 161-ാം ജന്മദിനം. ജാതീയത കൊടികുത്തിവാണിരുന്ന കാലത്ത് പാർശ്വവത്കരിക്കപ്പെട്ടവൻ്റെ അവകാശ നിഷേധങ്ങൾക്കെതിരെ പോരാടിയ അയ്യങ്കാളി കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ പ്രതീകമാണ്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് കരുത്തു പകര്‍ന്ന അയ്യങ്കാളിയുടെ പോരാട്ടങ്ങൾ എല്ലാ അവകാശപ്പോരാട്ടങ്ങൾക്കും ഇന്നും ഊർജ്ജമാണ്. വില്ലുവണ്ടി സമരം, കല്ലുമാല സമരം, കർഷകസമരം, വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം തുടങ്ങി അരികുവത്കരിക്കപ്പെട്ടവരുടെ ആത്മാഭിമാനം ഉയര്‍ത്തിപിടിക്കാന്‍ അയ്യങ്കാളി നടത്തിയ സമരപോരാട്ടങ്ങളൊക്കെയും ഇന്ത്യന്‍ നവോത്ഥാന മുന്നേറ്റങ്ങളുടെ കൂടി ഭാഗമാണ്.

കേരളീയ നവോത്ഥാന ചരിത്രത്തില്‍ അയ്യങ്കാളിക്ക് സമാനതകളില്ല. ജാതി മേധാവിത്വത്തിന്‍റെ അപമാനങ്ങള്‍ക്കുമേല്‍ കീഴാള ജനതയുടെ ആത്മാഭിമാനത്തിന്‍റെ അടയാളമാണ് ആ വിപ്ലവകാരി. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം, ചന്തകളില്‍ പ്രവേശിക്കാനുള്ള അവകാശം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ മേല്‍ജാതിക്കാര്‍ കീഴ്ജാതിക്കാര്‍ക്ക് നിഷേധിച്ച മാനുഷികാവകാശങ്ങളെല്ലാം സമരപോരാട്ടങ്ങളിലൂടെ പിടിച്ചുവാങ്ങിയ ക്രാന്തദര്‍ശി ആയിരുന്നു മഹാത്മ അയ്യങ്കാളി.

തിരുവിതാംകൂറില്‍ പൊതുവഴി വെട്ടിയ നാള്‍മുതലെ താഴ്ന്ന ജാതിക്കാര്‍ക്ക് അയിത്തമായിരുന്നു. അറിയാതെ പോലും പൊതുവഴിയിലൂടെ നടന്നുപോയാല്‍ ക്രൂരമായ ശിക്ഷകള്‍ ഏറ്റുവാങ്ങിയിരുന്ന കാലം. 1893 ല്‍ നഗരത്തിലെ തെരുവിലൂടെ രണ്ട് കാളകളെ കെട്ടിയ ഒരു വില്ലുവണ്ടി മണി മുഴക്കി പൊടിപറപ്പിച്ച് പാഞ്ഞുവരുന്നു. തമ്പ്രാക്കളും പ്രമാണിമാരും മാത്രം ഉപയോഗിച്ചിരിക്കുന്ന വില്ലുവണ്ടിയില്‍ രാജാവിനെപ്പോലെ വരുന്നയാളെ കണ്ട് കൂടി നിന്നവര്‍ ഞെട്ടി. മേലാളന്‍മാരെപ്പോലെ വെള്ള അരക്കയ്യന്‍ ബനിയനും മേല്‍മുണ്ടും തലപ്പാവും അണിഞ്ഞ് വണ്ടിയില്‍ വന്നത് പുലയനായ അയ്യങ്കാളി. തമ്പ്രാക്കന്‍മാര്‍ കോപാകുലരായി. വണ്ടി തടഞ്ഞ് അയ്യങ്കാളിയെ പിടിച്ചുകെട്ടാനായി ഗുണ്ടകള്‍ പാഞ്ഞടുത്തു. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി മേല്‍മീശ തടവി അയാള്‍ അരയില്‍നിന്ന് കഠാരയുമെടുത്തു. തമ്പ്രാക്കളും ഗുണ്ടകളും പരക്കംപാഞ്ഞു.

വീരോചിതമായിരുന്നു ആ പോരാട്ടങ്ങള്‍. ഐതിഹാസികമായിരുന്നു ആ ജീവിതം. മഹാത്മ അയ്യങ്കാളി നടന്നു തീര്‍ത്ത വഴികളും ഏറ്റെടുത്ത പോരാട്ടങ്ങളും തച്ചുതകര്‍ത്ത അനാചാരങ്ങളുമാണ് ഭ്രാന്താലയമെന്ന് ഒരു കാലം രേഖപ്പെടുത്തിയ മലയാളി ഭൂമികയെ ഇന്നത്തെ കേരളമാക്കി മാറ്റിയത്. തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ 1863 ആഗസ്റ്റ് 28നായിരുന്നു അയ്യങ്കാളിയുടെ ജനനം. അയ്യന്‍ പുലയനും മാലയും ആയിരുന്നു മാതാപിതാക്കൾ. പുലയനായി ജനിച്ചതിൻ്റെ പേരില്‍ നേരിട്ട അവകാശ നിഷേധങ്ങളുടെ തീപ്പൊരിയാണ് അയ്യങ്കാളിയെന്ന പോരാളിയെ സ്ഫുടം ചെയ്തെടുത്തത്. അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂർ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കാണ് അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് സാക്ഷ്യം വഹിച്ചത്.

ചരിത്രത്തിൽ ഇടം പിടിച്ച വില്ലുവണ്ടി യാത്ര ആരംഭിച്ചത് വെങ്ങാനൂരിൽ നിന്നാണ്. അയ്യങ്കാളിയും മഹാത്മാ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വേദിയായതും വെങ്ങാനൂരായിരുന്നു. 1937 ജനുവരി 14ന് വെങ്ങാനൂരിലെത്തിയ ഗാന്ധിയോട് സ്വന്തം സമുദായത്തിൽ നിന്ന് 10 ബിഎക്കാരുണ്ടാകാൻ സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യർത്ഥന. പത്തല്ല നൂറ് ബിഎക്കാർ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിയുടെ മറുപടി. പിന്നീട് സ്വന്തം വിദ്യാഭ്യാസ നിധിയിൽ നിന്നും ഗാന്ധി പണം അനുവദിച്ചതും ചരിത്രം.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.