പ്രതീക്ഷയോടെ കേരളം; സംഭരിച്ച വിളകള്‍ക്കും വായ്പകള്‍ക്കും ഉൾപ്പെടെ സഹായം വേണം; കേന്ദ്രത്തോട് ആവശ്യപ്പെട്ടു

വയനാട് ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിക്കാനിരിക്കെ സംഭരിച്ച് വച്ചിരുന്ന വിളകള്‍ക്കും വായ്പകള്‍ക്കും ഉള്‍പ്പെടെ സഹായം വേണമെന്ന് ആവശ്യപ്പെട്ട് കേരളം. വയനാട്ടില്‍ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘത്തിന് മുന്നില്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. വയനാട്ടിലേത് അസാധാരണ ദുരന്തമെന്ന രീതിയില്‍ കണക്കാക്കിയാല്‍ മാത്രമേ ഈ ആവശ്യങ്ങള്‍ പരിഗണിക്കാനിടയുള്ളൂ.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനുള്ള കേന്ദ്ര സഹായം തേടി വിശദമായ മെമ്മോറാണ്ടം കേരളം സമർപ്പിച്ചിരുന്നു. ദുരന്തത്തിലുണ്ടായ നാശനഷ്ടം, മാലിന്യം നീക്കാനുള്ള ചെലവ്, പുനരധിവാസം ഉള്‍പ്പെടെ അടങ്ങുന്ന മെമ്മോറാണ്ടം ആണ് നല്‍കിയത്. എന്നാല്‍ സഹായം വരുമ്പോള്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കപ്പെടുമോയെന്ന് കേരളത്തിന് ആശങ്കയുണ്ട്. പലയാളുകളും ക്വിന്‍റല്‍ കണക്കിന് വിളകള്‍ വീടുകളിലും മറ്റും സംഭരിച്ച് വച്ചിരുന്നു. ഉരുള്‍പ്പൊട്ടലില്‍ പൂര്‍ണമായും അത് നഷ്ടപ്പെട്ടു. കുടുംബത്തിന്‍റെ സമ്പാദ്യം നഷ്ടമായതോടെ വിദേശ സർവകലാശാലകളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലായി.

ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തവർ നിരവധി പേരുണ്ട്. മുണ്ടക്കൈയില്‍ നിരവധി ഹോംസ്റ്റേകളും ആളുകള്‍ നടത്തിയിരുന്നു. ഇതെല്ലാം സഹായം പ്രഖ്യാപിക്കുമ്പോള്‍ കണക്കിലെടുക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. പിഡിഎൻഎ വകുപ്പുകള്‍ തിരിച്ചുള്ള അവലോകനം നടത്തുമ്പോള്‍ ഇക്കാര്യവും സംസ്ഥാനവും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ദുരന്ത സഹായത്തില്‍ ഒഴിവാക്കുന്ന ഈ മേഖലകള്‍ പരിഗണിക്കാൻ എല്‍3 ദുരന്തമായി ഉരുള്‍പ്പൊട്ടലിനെ കണക്കാക്കേണ്ടി വരും

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.