മലയാളി ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തത് എന്ന് പ്രാഥമിക നിഗമനം

സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹൻ, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് സൂചന.

ദമ്ബതിമാർക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും കുട്ടി നിലവില്‍ ഇന്ത്യൻ എംബസിയിലാണെന്നും നാട്ടില്‍ വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുൻപാണ് അനൂപ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. തുടർന്ന് മകള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാല്‍, അമ്മയെ കൊലപ്പെടുത്തിയ വിവരം മകള്‍ അയല്‍വാസികളെ അറിയിച്ചതോടെ അനൂപും ജീവനൊടുക്കിയെന്നാണ് നിലവില്‍ ലഭിച്ചവിവരം.

തൃക്കരുവ സ്വദേശിയായ അനൂപ് മോഹൻ വർഷങ്ങളായി റിയാദില്‍ പെയിന്റിങ് വർക്ക്ഷോപ്പ് നടത്തിവരികയാണ്. അഞ്ചുമാസം മുൻപാണ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.

യൂറോപ്പിനെ അവിശ്വസിച്ചു, ട്രംപ് വീണ ഇറാൻ എന്ന ‘ഊരാക്കുടുക്ക്’

ഇറാൻ യുദ്ധം എന്ന ഊരാക്കുടുക്കിൽ ഖർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങൾ തകർത്തു എന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്‍റെ ക്രൂഡ് കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് അവിടെയാണ്. ഇറാന്‍റെ ഓയിൽ ലൈഫ്

ആറാം തവണയും ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു, പക്ഷെ വലിയ പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ

വിലയില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണവിലയെ വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അടിക്കടിയുണ്ടാകുന്ന വിലക്കുറവിനെ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം അവസാനം എത്തുമ്പോഴേക്കും സ്വര്‍ണവില 1.50 ലക്ഷത്തിലേക്കെത്താനും

ശിഹാബ് തങ്ങൾ റിലീഫ് സെൽനാസർ ആറങ്ങാടൻ അനുസ്‌മരണവും കിറ്റ് വിതരണവും നടത്തി

വാരമ്പറ്റ: വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേത്യത്വത്തിൽ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാ യിരുന്ന മരണപെട്ട എ.നാസർ അനുസ്‌മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ്

നേരിയ ആശ്വാസം, ഹോർമുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി രണ്ടാമത്തെ കപ്പലും മുംബൈയിൽ

മുംബൈ:പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കറും മുംബൈയിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക

ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ചനിലയിൽ

അമ്പലവയൽ: അമ്പലവയൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.