മേപ്പാടി പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഒന്നാം വർഷത്തിൽ ചൂരൽമല യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽമല ടൗണിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ മരണപ്പെട്ട കുടുംബങ്ങൾക്കും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കും ഇതുവരെ സർക്കാർ വീടോ സ്ഥലമോ നൽകിയിട്ടില്ല. ഈകാര്യത്തിൽ മുഖ്യമന്ത്രിയും സ്ഥലം എം.എൽ.എയും പ്രദേശവാസികളെ വഞ്ചിക്കുകയാണ് ചെയ്തത്.സന്നദ്ധ സംഘടനകളാണ് സ്ഥലവും വീടും നൽകുന്നത്.ഇതിൽ തന്നെ അർഹരായ പലരേയും ഒഴിവാക്കിയിട്ടുണ്ട്.ദുരന്തം നടന്നിട്ട് ഒരു വർഷമായിട്ടും മുഖ്യമന്ത്രി ഇതുവരെ ദുരന്ത സ്ഥലം സന്ദർശിക്കാൻ തയ്യാറാവാത്ത നടപടിയേയും അദ്ദേഹം അപലപിച്ചു.എ.എം.ഹംസ അദ്ധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ടി.ഹംസ,എൻ.കെ. സുകുമാരൻ, പി.കെ. അഷറഫ്,നസീർ ആലക്കൽ, ഒ.ഭാസ്ക്കരൻ,രാജു ഹെജമാടി,കരീം, ഒ.വി.റോയ് തുടങ്ങിയവർ സംസാരിച്ചു

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250







