ഏറ്റവും ധനികരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക; എം.എ യൂസുഫലി ആദ്യ പത്തിൽ

ന്യൂഡൽഹി: ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 2024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എം.എ യൂസുഫലി ആദ്യ പത്തിൽ. 55,000 കോടി സമ്പാദ്യവുമായി എട്ടാം സ്ഥാനത്താണ് അദ്ദേഹം. അതേസമയം, മലയാളികളിൽ ഒന്നാം സ്ഥാനത്താണ് യൂസുഫലി. ഹുറുൺ ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 40ാം സ്ഥാനത്തുമാണ്. ലോകമെമ്പാടും ലുലു ഗ്രൂപ്പിന് ഹൈപ്പർമാർക്കറ്റ് ശൃംഖലകളും ഷോപ്പിംഗ് മാളുകളുമുണ്ട്. ഗോപിചന്ദ് ഹിന്ദുജയും കുടുംബവുമാണ് പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും ധനികർ. പട്ടിക പ്രകാരം പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്‌സും തൊട്ടുപിന്നിൽ യുഎഇയും യുകെയുമാണ്. ഈ വർഷത്തെ ലിസ്റ്റിൽ 102 പ്രവാസി ഇന്ത്യക്കാരാണുള്ളത്.

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസാണ് മലയാളി സമ്പന്നരിൽ രണ്ടാം സ്ഥാനത്ത്. 42,000 കോടി രൂപയാണ് ആസ്തി. പട്ടികയിൽ 55ാം സ്ഥാനമാണുള്ളത്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ (ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി സമ്പന്നരിൽ മൂന്നാമത്. പട്ടികയിൽ 62ാം സ്ഥാനത്തുള്ള ഇദ്ദേഹത്തിന് 38,500 കോടി രൂപയാണ് സമ്പാദ്യം. കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടിഎസ് കല്യാണരാമനും കുടുംബവും മലയാളി സമ്പന്നരിൽ നാലാമതാണ്. പട്ടികയിൽ 65ാം സ്ഥാനത്തുള്ള ഇവർക്ക് 37,500 കോടി ആസ്തിയുണ്ട്. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെംസ് എഡ്യുക്കേഷന്റെ സണ്ണി വർക്കി 85ാം സ്ഥാനത്തും ബുർജീൽ ഹോൾഡിങ്‌സ് മേധാവിയും എം.എ യൂസുഫലിയുടെ മരുമകനുമായ ഡോ. ഷംസീർ വയലിൽ 88ാം സ്ഥാനത്തുമുണ്ട്. സണ്ണി വർക്കിക്ക് 31,500 കോടിയും ഡോ. ഷംസീറിന് 31,300 കോടിയും ആസ്തിയുണ്ട്. ഹുറൂൺ സമ്പന്ന പട്ടികയിൽ കേരളത്തിൽ നിന്ന് 19 പേരാണുള്ളത്.

ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിലെ 2024ലെ ഏറ്റവും സമ്പന്നരായ 10 പ്രവാസി ഇന്ത്യക്കാർ

ഗോപിചന്ദ് ഹിന്ദുജയും കുടുംബവും: ഹിന്ദുജ ഗ്രൂപ്പിലെ ഗോപിചന്ദ് ഹിന്ദുജയ്ക്കും കുടുംബത്തിനും 1.92 ലക്ഷം കോടിയിലധികം ആസ്തിയുണ്ട്, 2024-ലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതാണ് ലണ്ടനിൽ താമസിക്കുന്ന കുടുംബം.
എൽഎൻ മിത്തലും കുടുംബവും: 1.6 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എൽഎൻ മിത്തലും കുടുംബവും യുകെയിലാണ് താമസിക്കുന്നത. പട്ടികയിൽ രണ്ടാമതാണ് ഇവർ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ കമ്പനികളിലൊന്നായ ആർസെലർ മിത്തലിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനാണ് എൽഎൻ മിത്തൽ.

അനിൽ അഗർവാളും കുടുംബവും: 1.11 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള അനിൽ അഗർവാളും കുടുംബവും യുകെയിലാണ് താമസം. വേദാന്ത റിസോഴ്സ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമാണ് അനിൽ അഗർവാൾ.
ഷാപൂർ പല്ലോൻജി മിസ്ത്രി: 157 വർഷം പഴക്കമുള്ള എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ ഭീമൻ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ നിയന്ത്രണം 60 കാരനായ ഷാപൂർ പല്ലോൻജി മിസ്ത്രിയുടെ കയ്യിലാണ്. മൊത്തം 91,400 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹം പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയിലാണ് താമസിക്കുന്നത്.
ജയ് ചൗധരി: ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ Zscaler-ന്റെ സിഇഒയും സ്ഥാപകനുമാണ് ഇന്ത്യൻ-അമേരിക്കൻ ടെക് സംരംഭകനായ ജയ് ചൗധരി. 88,600 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആകെ സമ്പത്ത്. കാലിഫോർണിയയിലെ സാൻ ജോസ് നഗരത്തിലാണ് അദ്ദേഹം താമസിക്കുന്നത്.

ശ്രീ പ്രകാശ് ലോഹ്യ: പെട്രോകെമിക്കൽ ആൻഡ് ടെക്‌സ്‌റ്റൈൽ കമ്പനിയായ ഇൻഡോരമ കോർപ്പറേഷന്റെ സ്ഥാപകനും ചെയർമാനുമായ ശ്രീ പ്രകാശ് ലോഹ്യക്ക് 73,100 കോടി രൂപയുടെ ആസ്തിയുണ്ട്. ലണ്ടനിലാണ് താമസം.
വിവേക് ചാന്ദ് സെഹ്ഗലും കുടുംബവും: വിവേക് ചന്ദ് സെഹ്ഗലിന് 62,600 കോടി രൂപയുടെ സമ്പത്തുണ്ട്. സംവർദ്ധന മദർസൺ ഇന്റർനാഷണലിന്റെ സ്ഥാപകനും ഓട്ടോ പാർട്സ് നിർമ്മാതാവുമാണ്. ദുബൈയിൽ താമസിക്കുന്നു.
എംഎ യൂസുഫലി: അബൂദബിയിൽ താമസിക്കുന്ന ലുലു ഗ്രൂപ്പിന്റെ ചെയർമാന്റെ സമ്പത്ത് 55,000 കോടി രൂപയാണ്.
രാകേഷ് ഗാങ്വാളും കുടുംബവും: ഇൻഡിഗോ എയർലൈനിന്റെ സഹസ്ഥാപകനായ രാകേഷ് ഗാങ്വാളിന് 37,400 കോടി രൂപയാണ് സമ്പാദ്യം. മിയാമിയിൽ താമസിക്കുന്നു.
റൊമേഷ് ടി വാധ്‌വാനി: സാങ്കേതിക സേവനങ്ങൾക്കായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിംഫണി ടെക്‌നോളജി ഗ്രൂപ്പിന്റെ മുൻ ചെയർമാനും സിഇഒയുമാണ് രൊമേഷ് ടി വാധ്‌വാനി. 36,900 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹം കാലിഫോർണിയയിലെ പാലോ ആൾട്ടോയിലാണ് താമസം.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.