പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ പോക്‌സോ കേസിലെ പ്രതിക്ക് 40 വര്‍ഷം ആറ് മാസം തടവ് ശിക്ഷയും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2023 ല്‍ നടന്ന സംഭവത്തിലെ കേസിലെ പ്രതിയായ പന്തിപൊയില്‍ വരയന്റെവളപ്പില്‍ വീട് വി.സൈനുദ്ദീന്‍ (57) നെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ എ ആന്റണി ഷെല്‍മാന്‍ ശിക്ഷിച്ചത്. അന്നത്തെ പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടറായ ബിജു ആര്‍ ആണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. അസിസ്റ്റന്റ് സബ് ഇസ്‌പെക്ടറായ ജോണി ലിഗോറി , പോലീസ് ഉദ്യോഗസ്ഥനായ അനസ്, വനിത പോലീസ് ഉദ്യോഗസ്ഥരായ ഗീത, ശാമിലി എന്നിവരാണ് അന്വേഷണത്തില്‍ സഹായിച്ചത്. അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത പ്രോസിക്യൂഷന് വേണ്ടി ഹാജരായി.സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. റമീന പ്രോസിക്യൂഷനെ സഹായിച്ചു.

ഇത്തവണ ക്രിസ്മസ് അവധി എത്ര ദിവസം കൂടും? പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ്







