സ്ക്രീനിൽ പൃഥ്വിരാജിന്റെ അച്ഛനായി മമ്മൂട്ടിയെത്തുന്നു? മെഗാസ്റ്റാർ കാമിയോ റോളിൽ എത്തുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ എന്ന് റിപ്പോർട്ടുകൾ

പൃഥ്വിരാജിന്റെ ‘എമ്ബുരാന്‍’ ചിത്രത്തില്‍ മമ്മൂട്ടിയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടി വേഷമിടുക എന്നാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും സ്‌ക്രീനിലെത്തുമ്ബോള്‍ ആരാധകര്‍ക്ക് ഇത് വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും.

സ്റ്റീഫന്‍ നെടുമ്ബള്ളിയായും ഖുറേഷി അബ്രാമായും എത്തുന്ന മോഹന്‍ലാലിന്റെ ഗോഡ് ഫാദര്‍ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്കിപീഡിയയില്‍ എമ്ബുരാന്റെ കാസ്റ്റ് ലിസ്റ്റിൽ മമ്മൂട്ടിയുടെ പേര് അൽപനേരം പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് ഇത് നീക്കം ചെയ്തു. മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ച്‌ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും സ്‌ക്രീനില്‍ ഒന്നിക്കുന്ന നിമിഷങ്ങള്‍ക്ക് കൂടിയായിരിക്കും ഇത്. 2008 ലിറങ്ങിയ ട്വന്റി20 എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച്‌ അഭിനയിച്ചത്. അതേസമയം, ദുബായിലും അബുദാബിയിലുമുള്ള ഷെഡ്യൂളുകള്‍ കൂടി പൂര്‍ത്തിയായാല്‍ എമ്ബുരാന്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും.

ലൂസിഫര്‍ റിലീസ് ചെയ്ത മാര്‍ച്ച്‌ 28ന് തന്നെ എമ്ബുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.2025 മാര്‍ച്ച്‌ 28 ന് എമ്ബുരാന്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്ബുരാന്‍ നിര്‍മിക്കുന്നത്. ചിത്രത്തിന് മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് തിരക്കഥാകൃത്തായ മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും പറഞ്ഞിരുന്നു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.