യുഎഇയിലെ പരമാവധി മലയാളികൾ ഇന്നുമുതലുള്ള ഈ അവസരം ഉപയോഗപ്പെടുത്തണം; നോർക്ക റൂട്സ് ഹെൽപ്പ് ഡസ്ക് രൂപീകരിക്കും

സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ തീരുമാനിച്ചു. നോർക്ക – റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡസ്ക് രൂപീകരിച്ചത്. നോർക്ക വകുപ്പ്സെ ക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടറിയേറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടിരുന്നു. നോർക്ക റൂട്സ് വഴി ടിക്കറ്റ് നൽകണമെന്നായിരുന്നു ആവശ്യം. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവ്. സെപ്തംബർ 1 മുതൽ അംഗീകൃത ടൈപ്പിങ് സെന്‍ററുകളില്‍ അപേക്ഷ ഫോം ലഭിക്കും. കേസുകളുള്ളവർ ഇവ രണ്ട് മാസത്തെ ഗ്രേസ് പീരീഡിനുള്ളില്‍ തീർപ്പാക്കണം.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളുടെ ഫിറ്റ്ന സ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ, ആ വർദ്ധനവ് 10 മടങ്ങ് വരെ!

വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് ബാ​ധ​ക​മാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി 15 വ​ർ​ഷ​ത്തി​ൽ​നി​ന്ന് 10

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള

വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ

മൂന്ന് ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാൽ ലക്ഷത്തിലധികം; പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. 20,000 എത്തിയാൽ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. പരിധി കഴിഞ്ഞാൽ സ്പോട്ട് ബുക്കിങ്ങിനുള്ളവർ കാത്ത് നിൽക്കേണ്ടി വരും. ഡിസംബർ 10

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.