ഷെയർ ട്രേഡിങ് തട്ടിപ്പിന് ഇരയായ യുവാവ് കണ്ണൂർ നഗരത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചു.

ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി വന്‍ സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ട യുവാവ് കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്ബത്ത് ഹൗസില്‍ പി.ജിതിന്‍ രാജാണ് ( 31) കണ്ണൂര്‍ റെയില്‍വെസ്റ്റേഷന്‍ പരിസരത്തെ മാര്‍ക്കറ്റ് റോഡിലുള്ള മെറിഡിയന്‍ പാലസ് ലോഡ്ജില്‍ തൂങ്ങിമരിച്ചത്.

ആലുവ എഫ്. എ സി.ടിയില്‍ മെക്കാനിക്കാണ് ജിതിന്‍ രാജ്. ആറു വര്‍ഷത്തോളമായി ജോലിയില്‍ പ്രവേശിച്ചിട്ട്. ശനിയാഴ്ച്ച രാത്രിയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഞായറാഴ്ച്ച ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബലം ഉപയോഗിച്ചു കതകു തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിട പറയുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നുമുള്ള മുഖവുരയോടെ ജിതിന്‍രാജ് എഴുതി വെച്ച ആത്മഹത്യകുറിപ്പ് കണ്ടത്തിയിട്ടുണ്ട്. തന്നെ സാമ്ബത്തികമായി തകര്‍ത്തത് ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയതാണെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. പരേതനായ രാജന്‍ – കമല ദമ്ബതികളുടെ മകനാണ് ജിതിന്‍. സഹോദരി: ജിന്‍സി.

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.