യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തി; ഭർത്താവും സഹോദരനും ഭർത്തൃ മാതാവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ്, ഭർത്തൃമാതാവ്, ഭർത്താവിന്റെ സഹോദരൻ, ഇവരുടെ സുഹൃത്ത് എന്നിവർ അറസ്റ്റിലായി. ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാൻഖാന്റെ ഭാര്യ യാഷിക പാർവീനാണ് (22) കൊല്ലപ്പെട്ടത്. ഭർത്താവ് ഇമ്രാൻ ഖാൻ, സഹോദരൻ മുക്താർ, മാതാവ് യാസ്മിൻ, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്.

ജൂണ്‍ 24-നാണ് യാഷിക കൊല്ലപ്പെട്ടത്. വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ യാഷിക വീട്ടില്‍ വീണുകിടന്നെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചെന്നുമാണ് ഇവർ പറഞ്ഞിരുന്നത്. മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ യാഷികയുടെ ബന്ധുക്കള്‍ കേസ് കൊടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സംശയങ്ങള്‍ പറഞ്ഞിരുന്നു. പുണെയില്‍ നടന്ന ശാസ്ത്രീയപരിശോധനയിലാണ് മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്ന് വ്യക്തമായത്.

തുടർന്ന് യാഷികയുടെ ബന്ധുക്കള്‍ ഊട്ടി ജി വണ്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇമ്രാൻഖാനെയും യാസ്മിനെയും സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഖാലിഫാണ് സയനൈഡ് എത്തിച്ചുകൊടുത്തത്.സ്ത്രീധനം ആവശ്യപ്പെട്ട് യാഷികയെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 2021-ലാണ് യാഷികയും ഇമ്രാൻഖാനും വിവാഹിതരായത്. ഇവർക്ക് രണ്ടുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്.

പി.എസ്.സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി

ഓവര്‍സീയര്‍ നിയമനം

പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസില്‍ താത്ക്കാലിക ഓവര്‍സീയര്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ് ഡിഗ്രി/ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജനുവരി 27 രാവിലെ 11 ന് പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന

ശ്രേയസ് ഏരിയ സംഗമവും,ജനപ്രതിനിധികൾക്ക് സ്വീകരണവും

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിലെ സ്നേഹ,സൂര്യ സ്വാശ്രയ സംഘങ്ങളുടെ ഏരിയ സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.അഭിന മനോജ്‌ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.

അക്ഷരപുരസ്‌ക്കാരം : അപേക്ഷ ക്ഷണിച്ചു

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മികച്ച എഴുത്തുകാര്‍ക്ക് നല്‍കിവരുന്ന അക്ഷരപുരസ്‌ക്കാരം തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ചെറുകഥ, കവിത, നോവല്‍, ഇതര സാഹിത്യ ഇനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. 5000 രൂപയും പ്രശസ്തിപത്രവുമാണ്

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന പദ്ധതി: അപേക്ഷ ക്ഷണിച്ചു.

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന പദ്ധതിയിലേക്ക് അസംഘടിത തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. റിക്ഷാ ജോലിക്കാര്‍, സ്ട്രീറ്റ് വെണ്ടര്‍മാര്‍, വീട്ടുജോലിക്കാര്‍, വീട്ടുപകരണങ്ങള്‍ നടന്നു വില്‍ക്കുന്നവര്‍, ഉച്ചഭക്ഷണ- കര്‍ഷക- നിര്‍മ്മാണ- ബീഡി-കൈത്തറി- തുകല്‍, തൊഴിലാളികള്‍,

‘എൻ്റെ മകൻ പാവമായിരുന്നു, അവൻ പേടിച്ചു പോയി; ഷിംജിതയെ പിടി കൂടണം, നീതി കിട്ടണം’; ദീപക്കിന്റെ മാതാപിതാക്കള്‍.

ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മാതാപിതാക്കള്‍. ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും ദീപക്കിന്റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.