തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാൻ സ്പെയിനിലേക്ക് പോകും. നാളെ പുലർച്ചെയാണ് യാത്ര. മാഡ്രിഡിൽ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രിക്കൊപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് പോകുന്നുണ്ട്. അർജൻ്റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോൾ തന്നെ കേരളത്തിലേക്ക് ടീമിനെ എത്തിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്പെയിനിലേക്ക് പോകുന്നത്.

മാണിയൂർ ഉസ്താദ് : അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം
കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി. പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത