പട്ടികജാതി വികസന വകുപ്പ് നഴ്‌സിങ്, പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമക്കാരായ പട്ടികജാതി വിഭാഗത്തിലെ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സാമൂഹികാരോഗ്യ-കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്-ജനറല്‍-ജില്ലാ ആശുപത്രികളിലേക്കാണ് നിയമനം നടത്തുക. നഴ്‌സിങ് അപ്രന്റീസ് തസ്തികയിലേക്ക് ബി.എസ്.സി നഴിസിങ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങാണ് യോഗ്യത. പാരാമെഡിക്കല്‍ അപ്രന്റിസ് തസ്തികയിലേക്ക് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച കോഴ്‌സുകള്‍ വിജയിച്ചി രിക്കണം. പ്രായപരിധി 21 നും 35 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936203824

മരങ്ങള്‍ ലേലം
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,







