ആധാർ കാർഡ് രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത തിരിച്ചറിയൽ രേഖയായി മാറിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന് കീഴിലെ യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഈ ഐഡി കാർഡിലെ വിവരങ്ങൾ ഓരോ പത്ത് വർഷത്തിനിടയിലും അപ്ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ഭൂരിഭാഗം പേരും ആധാർ കാർഡ് കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യാറില്ല. ഈ സാഹചര്യത്തിൽ പൗരന്മാരോട് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സെപ്തംബർ 14 ന് മുൻപ് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. ഇതിന് മുൻപ് പലപ്പോഴായി കാലാവധി നീട്ടിയാണ് സെപ്തംബർ 14 ലേക്ക് എത്തിയിരിക്കുന്നത്
ഇനിയും കാലാവധി നീട്ടുമോയെന്ന് യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ 10 വർഷം മുൻപാണ് നിങ്ങൾ ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതെങ്കിൽ 50 രൂപ അടക്കാതെ തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം സെപ്തംബർ 14 ന് അവസാനിക്കും.