‘തുരങ്കങ്ങളുടെയും റോഡുകളുടെയും തകർച്ചക്കും അപകടങ്ങൾക്കും അവരാണ് ഉത്തരവാദികൾ’; തുറന്ന് പറഞ്ഞ് മന്ത്രി ഗഡ്കരി

ദില്ലി: രാജ്യത്തുടനീളം നിർണായകമായ ഹൈവേകളും തുരങ്കങ്ങളും നിർമിക്കുന്നതിന് റിപ്പോർട്ട് തയ്യാറാക്കുന്നവർ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തത് അപകടങ്ങൾക്കും തകർച്ചക്കും കാരണമാകുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. തുരങ്കങ്ങളുടെ തകർച്ചക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരക്കുന്നവരാണ്. കുറ്റവാളികൾ എന്നാണ് ഇവരെ വിളിക്കേണ്ടത്. ഈ വാക്ക് ഉപയോ​ഗിച്ചതിന് ഞാൻ‌ മാപ്പ് ചോദിക്കുന്നു. പക്ഷേ മറ്റുവഴിയില്ലെന്നും ​ഗഡ്കരി പറഞ്ഞു.

ഡിപിആർ നിർമ്മിക്കുന്ന കമ്പനികൾ റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ളതാണ്. അവർ വിശദമായ അന്വേഷണമില്ലാതെ അവരുടെ വീടുകളിൽ നിന്ന് ഗൂഗിൾ നോക്കി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യവസായ സ്ഥാപനമായ എഫ്ഐസിസിഐ സംഘടിപ്പിച്ച ‘ടണലിംഗ് ഇന്ത്യ’യുടെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഡിപിആറിൽ സാങ്കേതിക വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഡിപിആർ നിർമ്മാതാക്കൾ ശരിയായ നടപടിക്രമങ്ങളിൽ ഉറച്ചുനിൽക്കേണ്ടത് വളരെ പ്രധാനമാണെന്നും ഗഡ്കരി പറഞ്ഞു.

ഡിപിആർ കിട്ടിയാൽ ടെൻഡർ കൊടുക്കുന്ന ജോലി മാത്രമാണ് നമ്മുടെ സർക്കാരിനുള്ളത്. സാങ്കേതിക പദങ്ങൾ മനസ്സിലാക്കാൻ യോഗ്യതകളുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില കമ്പനികൾ ടെൻഡർ നടപടികളിൽ കൃത്രിമം കാണിക്കുന്നുവെന്നും ഇത് അന്തിമ പദ്ധതിയിൽ പിഴവുകളുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.

സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ

മറ്റ് അവധിയെ പോലെ പ്രസവാവധിയെ കണക്കാക്കരുത്, അത് അവകാശമാണ് : ഹൈക്കോടതി

കൊച്ചി: മറ്റ് അവധികൾ പോലെ പ്രസവാവധി കണക്കിലെടുക്കാനികില്ലെന്നും അത് അവകാശമാണെന്നും കേരള ഹൈക്കോടതി. പ്രസവാവധി ഉൾപ്പെടെ ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിന് എതിരെ ലഭിച്ച ഹർജി

5 ദിവസം മാത്രം ഓഫീസിൽ പോയാൽ മതി? കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ നിർണായക യോഗം

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ

ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി; സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസി ബസ് റൂട്ട് വിഷയത്തിൽ ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാകും; കാരണങ്ങളും ലക്ഷണങ്ങളും അറിയാം

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും വൃക്കയുടെയും ആരോഗ്യത്തിലുള്ള ആശങ്ക പോലെ കരളിന്റെ ആരോഗ്യത്തെ ആരും പരിഗണിക്കാറില്ല എന്നതാണ് വാസ്തവം. ആര്‍ക്കെങ്കിലും കരളിന് അസുഖം ബാധിച്ചാല്‍ ഉടന്‍തന്നെ അവര്‍ മദ്യപിക്കുന്നവരാണോ എന്നായിരിക്കും എല്ലാവരും അന്വേഷിക്കുന്നത്. എന്നാല്‍ മദ്യപിക്കുന്നവരില്‍ മാത്രമല്ല

എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ:- എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 50-ാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ ജനറൽ മാനേജർ അഡ്വ: ടി ജി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഒരു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.