ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച മഴ സജീവമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ എട്ടിന് ശക്തമായ മഴക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ സെപ്റ്റംബർ 8-ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മധ്യ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ മധ്യ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങളും, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മധ്യ അറബിക്കടലിന്റെയും, തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും, മധ്യ ബംഗാൾ ഉൾക്കടലിന്റെയും മിക്ക ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ

മറ്റ് അവധിയെ പോലെ പ്രസവാവധിയെ കണക്കാക്കരുത്, അത് അവകാശമാണ് : ഹൈക്കോടതി

കൊച്ചി: മറ്റ് അവധികൾ പോലെ പ്രസവാവധി കണക്കിലെടുക്കാനികില്ലെന്നും അത് അവകാശമാണെന്നും കേരള ഹൈക്കോടതി. പ്രസവാവധി ഉൾപ്പെടെ ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിന് എതിരെ ലഭിച്ച ഹർജി

5 ദിവസം മാത്രം ഓഫീസിൽ പോയാൽ മതി? കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ നിർണായക യോഗം

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ

ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി; സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസി ബസ് റൂട്ട് വിഷയത്തിൽ ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാകും; കാരണങ്ങളും ലക്ഷണങ്ങളും അറിയാം

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും വൃക്കയുടെയും ആരോഗ്യത്തിലുള്ള ആശങ്ക പോലെ കരളിന്റെ ആരോഗ്യത്തെ ആരും പരിഗണിക്കാറില്ല എന്നതാണ് വാസ്തവം. ആര്‍ക്കെങ്കിലും കരളിന് അസുഖം ബാധിച്ചാല്‍ ഉടന്‍തന്നെ അവര്‍ മദ്യപിക്കുന്നവരാണോ എന്നായിരിക്കും എല്ലാവരും അന്വേഷിക്കുന്നത്. എന്നാല്‍ മദ്യപിക്കുന്നവരില്‍ മാത്രമല്ല

എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ:- എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 50-ാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ ജനറൽ മാനേജർ അഡ്വ: ടി ജി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഒരു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.