രാഹുലിനെ സന്ദർശിച്ച് വിനേഷും ബജ്‌രംഗും; കോണ്‍ഗ്രസില്‍ ചേരും, ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പ്രഖ്യാപനം ഉടനെന്ന് സൂചന

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദർശിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും ഇരുവരും ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസ് അംഗത്വം ഇരുവരും സ്വീകരിക്കും. സ്ഥാനാർഥി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് പങ്കുവെച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സർക്കാർ ജോലി ഇവർ ഉപേക്ഷിക്കുമെന്ന് വാർത്ത ഏജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തു.

പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയതുമുതല്‍ വിനേഷിനെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് കാണുന്നത്. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിനേഷിനെ സ്വീകരിച്ചത് റോഹ്‌തക്ക് എംപിയായ ദീപേന്ദർ ഹൂഡയായിരുന്നു. വിജയത്തിന്റെ പ്രതീകമായ ഹനുമാൻ ഗദ നല്‍കിയായിരുന്നു ദീപേന്ദർ വിനേഷിനെ സ്വീകരിച്ചത്.

ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റും മുൻ എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ താരങ്ങള്‍ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയായിരുന്നു ദീപേന്ദർ. ബ്രിജ് ഭൂഷണെതിരായ സമരത്തിലെ പ്രധാന മുഖങ്ങളായിരുന്നു വിനേഷും ബജ്‌രംഗും.

ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹൂഡയേയും വിനേഷ് സന്ദർശിച്ചിരുന്നു. പാർട്ടിയില്‍ ചേരാൻ താല്‍പ്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ഹൂഡ അന്ന് വ്യക്തമാക്കിയത്.

വിനേഷ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്ന് കോണ്‍ഗ്രസ് സെൻട്രല്‍ ഇലക്ഷൻ കമ്മിറ്റിയുടെ (സിഇസി) യോഗത്തിന് ശേഷം ഹരിയാനയുടെ ചുമതലയുള്ള ദീപക്ക് ബബാരിയ തിങ്കളാഴ്ച അറിയിച്ചിരുന്നു.

ഇരുവരേയും മത്സരിപ്പിക്കാനുള്ള ചർച്ചകള്‍ മുന്നോട്ടുപോകുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ചില കാര്യങ്ങളില്‍ ചർച്ചകള്‍ അന്തിമഘട്ടത്തിലെത്താനുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഒക്ടോബർ അഞ്ചിനാണ് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്.

സ്പോർട്സ് ടീം രൂപീകരണവും കായിക ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു

മുട്ടിൽ: സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ ഹൈസ്കൂളിലെ വിമുക്തി സ്പോർട്സ് ടീം രൂപീകരണവും, ജേഴ്സി അനാച്ഛാദനവും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീജ.പി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എക്സൈസ്

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

മേപ്പാടി കാപ്പം കൊല്ലിയിൽ സ്‌കൂൾ വിദ്യാർത്ഥി കളുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് മറി ഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും നിസ്സാര പരിക്ക്.വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. Facebook Twitter WhatsApp

കുങ്കിയാനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്

മുത്തങ്ങ ആന പന്തിയിലെ വൈശാഖ് ( 32)നാണ് പരിക്കേറ്റത്.സുരേന്ദ്രൻ എന്ന ആനയാണ് ആക്രമിച്ചത്. കുപ്പാടിയി ലെ അനിമൽസ് ഹോസ്പെയ്‌സ് സെന്റ്ററിന് സമീപം വെ ച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ വൈശാഖി നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ

ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വയം രക്ഷയും ആരോഗ്യ അവബോധവും ഉള്‍ക്കൊള്ളുന്ന പരിശീലനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

വാഹന ലേലം

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഉപയോഗിക്കുന്ന 15 വര്‍ഷം പൂര്‍ത്തിയായ ടാറ്റാ സ്‌പേഷ്യൊ വാഹനം ലേലം ചെയ്യുന്നു. ലേലത്തിന് ശേഷം വാഹനം ഓഫീസിലെ ഉപയോഗത്തിന് വാടകയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയിലാണ് ടെന്‍ഡറുകള്‍ ക്ഷണിച്ചത്. ഫോണ്‍: 04935 240390

ജില്ലയില്‍ 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കല്‍പ്പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളും പനമരം ബ്ലോക്കില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.